Kerala
വയനാട് ദുരന്തം കേന്ദ്ര സര്‍ക്കാര്‍ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി; 2,219 കോടി രൂപയുടെ പാക്കേജ് പരിശോധനയില്‍
മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സഹായ ധനത്തില്‍ തീരുമാനമുണ്ടാകും.
ന്യൂഡല്‍ഹി | വയനാട് ദുരന്തം കേന്ദ്ര സര്‍ക്കാര്‍ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. 2,219 കോടി രൂപയുടെ പാക്കേജാണ് അന്തര്‍ മന്ത്രാലയ സമിതി പരിശോധിക്കുന്നത്. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സഹായ ധനത്തില്‍ തീരുമാനമുണ്ടാകും.
ഗുരുതര സ്വഭാവത്തിലുള്ള ദുരന്തം (ഡിസാസ്റ്റര്‍ ഓഫ് എ സിവ്യര്‍ നാച്വര്‍) എന്ന ഗണത്തിലാണ് വയനാട് ദുരന്തത്തെ കേന്ദ്രം ഉള്‍പ്പെടുത്തിയത്. വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍ പെടുത്താന്‍ ആയിരുന്നു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ കേരളം ആവശ്യപ്പെട്ടത് പോലെ ലെവല്‍ മൂന്ന് വിഭാഗത്തില്‍ വയനാട് ദുരന്തത്തെ ഉള്‍പ്പെടുത്തിയോ എന്ന് വ്യക്തമല്ല.
ലെവല്‍ മൂന്ന് ദുരന്തത്തില്‍ ഉള്‍പ്പെടുത്തിയോ എന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
അതിനിടെ വയനാട് പാക്കേജ് ആവശ്യവുമായി ഇന്ന് പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി അമിത് ഷായെ കണ്ടിരുന്നു. യുഡിഎഫ്, എല്‍ ഡി എഫ് എം പിമാര്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. 2,221 കോടി രൂപയുടെ സഹായമാണ് സംഘം തേടിയത്. വയനാട് പാക്കേജില്‍ നാളെ വിശദാംശങ്ങള്‍ നല്‍കാമെന്ന് അമിത് ഷാ അറിയിച്ചു.
ഇതുവരെ സംസ്ഥാനത്തിന് നല്‍കിയ സഹായവും കേന്ദ്ര പരിഗണനയിലുള്ളതും നാളെ അറിയിക്കാമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ കേരളത്തിന്റെ 783 കോടി രൂപയുണ്ട്. 153 കോടി രൂപ കേരളത്തിന് നവംബര്‍ 16ന് അനുവദിച്ചിരുന്നു. വ്യോമസേനാ രക്ഷാപ്രവര്‍ത്തനത്തിനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുമായി ചെലവായ തുകയാണിത്.ദുരന്തബാധിതര്‍ മാസങ്ങളായി ദുരിത ജീവിതം നയിക്കുകയാണ്. വയനാട്ടില്‍ ദുരന്തത്തില്‍ രണ്ടായിരം കോടിയിലേറെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്ക്.