Connect with us

National

വയനാട് ദുരന്ത നിവാരണ പാക്കേജ്: പാര്‍ലമെന്റ് വളപ്പില്‍ കേരള എം പിമാരുടെ പ്രതിഷേധം

രക്ഷാപ്രവര്‍ത്തനത്തിനുള്ള പണം കേന്ദ്രം ചോദിക്കുന്നത് മലയാളികളെ അപമാനിക്കല്‍

Published

|

Last Updated

ഡല്‍ഹി | വയനാട് ദുരന്ത നിവാരണ പാക്കേജ് വൈകുന്നതില്‍ പാര്‍ലമെന്റ് വളപ്പില്‍ കേരള എം പിമാരുടെ പ്രതിഷേധം. വയനാടിന് നീതി നല്‍കണം എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. പ്രിയങ്കാഗാന്ധി ,കെ രാധാകൃഷ്ണന്‍, സന്തോഷ് കുമാര്‍ ഉള്‍പ്പെടെയുള്ള എംപിമാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

മുണ്ടക്കൈ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തിനുള്ള പണം കേന്ദ്രം ചോദിക്കുന്നത് മലയാളികളെ അപമാനിക്കുന്നതിന് തുല്യമെന്ന് കെ രാധാകൃഷ്ണന്‍ എം പി പറഞ്ഞു. കേരളത്തെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനുമുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

്പ്രതിഷേധവുമായി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. കേരളം ഇന്ത്യയുടെ ഭാഗമാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെ തുക തുക പോലും പിടിച്ചു വാങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി തുടക്കത്തില്‍ പറഞ്ഞതൊക്കെ പച്ചക്കള്ളമാണ്. പ്രളയകാലത്ത് നല്‍കിയ അരിയുടെ തുക പിടിച്ചു വാങ്ങി. ദുരന്തത്തെ കച്ചവടമാക്കി മാറ്റുകയാണ് കേന്ദ്രം. ബ്രിട്ടീഷ് ഭരണകാലത്ത് പോലും ഇത്തരം പ്രവൃത്തി കാണിച്ചിട്ടില്ല. കേരളത്തിന്റെ ജനത സേനാംഗങ്ങളെ ചേര്‍ത്ത് പിടിച്ച കാഴ്ചയാണ് കണ്ടത്. സൈന്യത്തിന്റെ സല്യൂട്ടിന് പോലും പൈസ വാങ്ങിക്കുന്നു.

രാഷ്ട്രീയ തീരുമാനം തന്നെയാണ് ഇതിന് പിന്നില്‍. കേന്ദ്രത്തിന്റെ ഔദാര്യമല്ല അവകാശമാണ് ചോദിക്കുന്നത്. എന്‍ ഡി ആര്‍ എഫ് ജനങ്ങളുടെ നികുതി ഫണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest