msf
വയനാട് ജില്ലാ എം എസ് എഫില്‍ കൂട്ടരാജി; കല്‍പ്പറ്റ മണ്ഡലം ഭാരവാഹികള്‍ അടക്കമുള്ളവര്‍ രാജിവെച്ചു
ഏകപക്ഷീയമായി ഭാരവാഹികളെ ലീഗ് നേതാക്കള്‍ തീരുമാനിച്ചെന്നും രാജിവെച്ചവര്‍ ആരോപിച്ചു
കല്‍പ്പറ്റ | വയനാട് എം എസ് എഫില്‍ കൂട്ടരാജി. കല്‍പ്പറ്റ മണ്ഡലം ഭാരവാഹികളടക്കമുള്ളവര്‍ രാജിവെച്ചു. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ശൈജലിനെയെും ഹരിതയെയും പിന്തുണച്ചതില്‍ പ്രതികാര നടപടികളെടുക്കുന്നുവെന്ന് ആരോപിച്ചാണ് രാജി. ഏകപക്ഷീയമായി ഭാരവാഹികളെ ലീഗ് നേതാക്കള്‍ തീരുമാനിച്ചെന്നും രാജിവെച്ചവര്‍ ആരോപിച്ചു.
കല്‍പ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റ് മുബഷിര്‍, ജോയിന്റ് സെക്രട്ടറി മുഹമ്മദ് അഷ്‌കര്‍ മേപ്പാടി എന്നിവര്‍ക്ക് പുറമെ കല്‍പ്പറ്റ മുന്‍സിപ്പല്‍ കമ്മിറ്റി പൂര്‍ണമായി രാജിവെച്ചതായും പ്രവര്‍ത്തകര്‍ പറഞ്ഞു. ഹരിതയെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് അച്ചടക്ക ലംഘനം നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ശൈജലിനെ കഴിഞ്ഞ ദിവസം പദവികളില്‍ നിന്നും നീക്കിയിരുന്നു.
അടുത്ത ജില്ലാ യോഗത്തില്‍ അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ എം എസ് എഫില്‍ നിന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്.