Connect with us

Kerala

വയനാട് ഭൂമി ഏറ്റെടുക്കല്‍: ഹാരിസണ്‍ മലയാളം നല്‍കിയ അപ്പീലിനെതിരെ സിപിഎം പ്രതിഷേധം

വയനാട് ചുണ്ടയിലെ ഓഫീസിലേക്ക് സിപിഎം ഇന്ന് മാര്‍ച്ച് നടത്തും.

Published

|

Last Updated

കല്‍പ്പറ്റ| മുണ്ടക്കൈ -ചൂരല്‍മല പുനരധിവാസത്തിനായി തങ്ങളുടെ കൈവശമുളള ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹാരിസണ്‍ മലയാളം ലിമിറ്റഡ് ഹൈക്കോടതിയെ സമീപിച്ചതിനെതിരെ സിപിഎം പ്രതിഷേധം. വയനാട് ചുണ്ടയിലെ ഓഫീസിലേക്ക് സിപിഎം ഇന്ന് മാര്‍ച്ച് നടത്തും. ഭൂമി ഏറ്റെടുക്കല്‍ നടപടി ഹാരിസണ്‍ മലയാളം വൈകിപ്പിക്കുന്നുവെന്നാണ് ആരോപണം.

ഹാരിസണ്‍ മലയാളം സര്‍ക്കാരിന് ഭൂമി കൈമാറണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍ ഇത് റദ്ദാക്കണമെന്നാണ് ഹാരിസണ്‍ മലയാളം കോടതിയില്‍ ആവശ്യപ്പെടുന്നത്. തങ്ങളുടെ കൈവശമുളള ഭൂമി ദീര്‍ഘകാലത്തേക്ക് കൈമാറണമെന്ന ഉത്തരവ് നിയമവിരുദ്ധമെന്നാണ് വാദം. കോടതി നിര്‍ദേശിച്ച നഷ്ടപരിഹാരം നല്‍കാതെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും ഹാരിസണ്‍ മലയാളം ഹരജിയില്‍ പറയുന്നു. നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു കോടതി വിധി.

 

 

Latest