wynad disaster
വയനാട് ഉരുള്‍പൊട്ടല്‍ : 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്‌തെന്ന് മന്ത്രി വി ശിവന്‍കുട്ടി
പഠനത്തിനുള്ള ബദല്‍ ക്രമീകരണങ്ങള്‍ മന്ത്രിതല ഉപസമിതിയുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും
കല്‍പ്പറ്റ | വയനാട് ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്‌തെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രദേശത്തെ രണ്ട് സ്‌കൂളുകള്‍ തകര്‍ന്നു. വള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായി നശിച്ചു.
ഇക്കാര്യങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. പഠനത്തിനുള്ള ബദല്‍ ക്രമീകരണങ്ങള്‍ മന്ത്രിതല ഉപസമിതിയുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. പാഠ പുസ്തകങ്ങള്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ നഷ്ടമായവര്‍ക്ക് വീണ്ടും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെ ഉരുള്‍പൊട്ടല്‍ ബാധിച്ചതായാണ് വിവരം.സൈന്യം നിര്‍മിച്ച ബെയ്ലി പാലം തുറന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായിട്ടുണ്ട്. കൂടുതല്‍ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും അടക്കമുള്ള ഉപകരണങ്ങളെത്തിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.