Connect with us

Kerala

വയനാട് ഉരുള്‍പൊട്ടല്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫേയ്‌സ്ബുക്കിലൂടെ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹിക മാധ്യമങ്ങളില്‍ സൈബര്‍ പോലീസിന്റെ പട്രോളിംഗ് ശക്തമാണ്.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് സാമൂഹികമാധ്യമമായ ഫേയ്‌സ്ബുക്കിലൂടെ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. പെരിങ്ങാല ധ്വനി വീട്ടില്‍ അരുണ്‍ ആണ് പിടിയിലായത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹിക മാധ്യമങ്ങളില്‍ സൈബര്‍ പോലീസിന്റെ പട്രോളിംഗ് ശക്തമാണെന്നും ഇത്തരത്തില്‍ പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിരുന്നു.

കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേല്‍നോട്ടത്തിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.