LANDSLIDE
വയനാട് ഉരുള്‍പൊട്ടല്‍: മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു
47 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല
വയനാട് | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതശരീരങ്ങളുടെയും ഒരു ശരീര ഭാഗത്തിന്റെയും ഡി എന്‍ എ പരിശോധനാ ഫലമാണ് പുറത്തുവന്നത്.
മൃതദേഹങ്ങള്‍ ആന്‍ഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടെതും മൃതദേഹ ഭാഗം മുണ്ടക്കൈ സ്വദേശി സുബൈറിന്റേതും ആണെന്ന് കണ്ടെത്തിയത്.ഈ മൃതദേഹങ്ങളും മൃതദേഹഭാഗവും കാണാതായ മറ്റ് നാല് പേരുടെ ആണെന്നാണ് നേരത്തേ കരുതിയിരുന്നത്.
ഡി എന്‍ എ പരിശോധനയുടെ അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ കൈമാറണമെന്ന് കലക്ടര്‍ ഉത്തരവിട്ടു. സംസ്‌കാരം നിലവിലുള്ള സ്ഥലത്ത് തന്നെ തുടരാം.
അതേസമയം, ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 40ലേറെ പേര്‍ ഇനിയും കാണാമറയത്താണ്. ദുരന്തത്തില്‍ കാണാതായ 47 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
---- facebook comment plugin here -----