Connect with us

Kerala

വയനാട് ഉരുള്‍പൊട്ടല്‍; 5മണിക്ക് മുമ്പ് മുണ്ടക്കൈയില്‍ ഇരുട്ടാകും അതിന് മുമ്പ് സാധ്യമായതെല്ലാം ചെയ്യണമെന്ന് എംഎല്‍എ ടി സിദ്ദിഖ്

മുണ്ടക്കൈയില്‍ മരണസംഖ്യ വലിയതോതില്‍ കൂടാനാണ് സാധ്യത.

Published

|

Last Updated

കല്‍പ്പറ്റ | വയനാട് മേപ്പാടി മുണ്ടക്കൈയിലും ചൂരല്‍മലയിലും ഇന്ന് പുലര്‍ച്ചെയുണ്ടായത് വന്‍ ഉരുള്‍പൊട്ടലെന്ന് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്. ജീവിച്ചിരിക്കുന്നവരെയും പരുക്കേറ്റവരെയും എത്രയും വേഗം രക്ഷപ്പെടുത്തുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. അതേസമയം 5മണിക്ക് മുമ്പ് മുണ്ടക്കൈയില്‍ ഇരുട്ടാകും അതിന് മുമ്പ് സാധ്യമായതെല്ലാം ചെയ്യണമെന്നും സിദ്ദിഖ് പറഞ്ഞു.

മുണ്ടക്കൈയില്‍ മരണസംഖ്യ വലിയതോതില്‍ കൂടാനാണ് സാധ്യത. മൃതദേഹങ്ങള്‍ ചാലിയാറിലൂടെ ഒഴുകി നിലമ്പൂരില്‍ വരെ എത്തിയെന്ന് വിവരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ചൂരല്‍മല, മുണ്ടക്കൈയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അര്‍ധരാത്രി രണ്ട് മണിയോടെയാണ് സംഭവം.മരണസംഖ്യ 50 ആയി ഉയര്‍ന്നു. നിരവധിപേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Latest