Connect with us

Kerala

വയനാട് ഉരുള്‍പൊട്ടല്‍; 32 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

25 ശരീര ഭാഗങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയായിട്ടുണ്ട്.

Published

|

Last Updated

നിലമ്പൂര്‍ | വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ച 32 പേരുടെ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പൂര്‍ത്തീകരിച്ചു. 25 ശരീര ഭാഗങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയായിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെ തുടങ്ങിയ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് രാവിലെയും തുടരുകയാണ്. ഇതുവരെ രണ്ട് മൃതദേഹങ്ങള്‍ മാത്രമാണ് ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞത്. വയനാട് മേപ്പാടി സ്വദേശി സിയാ നസ്‌റിന്‍ (11), ചൂരമല ആമക്കുഴിയില്‍ മിന്‍ഹാ ഫാത്തിമ (14) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി.

അതിനിടെ, ചാലിയാറിലെ പനങ്കയം കടവില്‍ നിന്ന് ലഭിച്ച രണ്ട് മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ബന്ധുക്കളെ തിരിച്ചറിയാനായി വയനാട്ടില്‍ നിന്ന് നിരവധി പേര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തുന്നുണ്ട്.

ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യക്കാരെ മാത്രമാണ് ആശുപത്രിക്കകത്തേക്ക് പ്രവേശിപ്പിക്കുന്നത്.

 

Latest