Kerala
വയനാട് ഉരുള്‍പൊട്ടല്‍: രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കും; മുഖ്യമന്ത്രി
മന്ത്രിമാര്‍ ഉള്‍പ്പെടെ വയനാട്ടിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം|വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാ പ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം അറിഞ്ഞതു മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോജിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്.
മന്ത്രിമാര്‍ ഉള്‍പ്പെടെ വയനാട്ടിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ചൂരല്‍മല, മുണ്ടക്കൈയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അര്‍ധരാത്രി രണ്ട് മണിയോടെയാണ് സംഭവം. മൂന്ന് മരണം സ്ഥിരീകരിച്ചു 50ന് മുകളില്‍ വീടുകള്‍ തകര്‍ന്നതായാണ് വിവരം. നിരവധി പേരെ കാണാതായതായി പരാതി ലഭിച്ചിട്ടുണ്ട്. ചൂരല്‍മല പാലം പൂര്‍ണമായും ഒലിച്ച് പോയി. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍ പൊട്ടിയത്. രാവിലെ ആറു മണിയോടെ മൂന്നാമതും ഉരുള്‍പൊട്ടലുണ്ടായതായിട്ടാണ് റിപ്പോര്‍ട്ട്.