Connect with us

Kerala

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാന്‍ നിര്‍ദേശിക്കാനാകില്ല; ആര്‍ബിഐ

സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് നല്‍കിയ കത്തിനാണ് ആര്‍ബിഐ മറുപടി നല്‍കിയത്.

Published

|

Last Updated

തിരുവനന്തപുരം| വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ കടം എഴുതിത്തളളാന്‍ നിര്‍ദേശിക്കാനാകില്ലെന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). മോറട്ടോറിയമോ ബാധ്യതകളുടെ പുനക്രമീകരണമോ ആണ് നിലവില്‍ സാധ്യതമായ വഴി. ഇക്കാര്യത്തില്‍ അതത് ബേങ്കുകള്‍ക്ക് ആവശ്യമായ തിരുമാനം എടുക്കാമെന്നും ആര്‍ബിഐ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് നല്‍കിയ കത്തിനാണ് ആര്‍ബിഐ മറുപടി നല്‍കിയത്.

അതേസമയം വയനാട് ദുരന്തബാധിതരോട് അനുഭാവ പൂര്‍ണമായ സമീപം ഉണ്ടാവണമെന്ന് കൊച്ചിയിലെത്തിയ റിസര്‍വ് ബേങ്ക് ഗവര്‍ണറോട് ആവശ്യപ്പെട്ടതായി കെ വി തോമസ് പറഞ്ഞു. കടം എഴുതിത്തളളുന്നതടക്കമുളള കാര്യങ്ങളില്‍ സംസ്ഥാന ബാങ്കേഴ്‌സ് സമിതിക്ക് തീരുമാനങ്ങള്‍ എടുക്കാനാകുമെന്നാണ് വിവരം.

 

 

Latest