Connect with us

Kerala

വയനാട് കണക്ക് : നശീകരണ മാധ്യമ പ്രവര്‍ത്തനം, ഇത് സമൂഹത്തിനെതിരായ കുറ്റകൃത്യം: മുഖ്യമന്ത്രി

വയനാട് കണക്ക് : നശീകരണ മാധ്യമ പ്രവര്‍ത്തനം, ഇത് സമൂഹത്തിനെതിരായ കുറ്റകൃത്യം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | വയനാട് ദുരന്തത്തിന്റെ മറവില്‍ നടന്നത് നശീകരണ മാധ്യമ പ്രവര്‍ത്തനമാണെന്നും ഇത് സമൂഹത്തിനെതിരായ കുറ്റകൃത്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടേണ്ട ഘട്ടമായിരിക്കുന്നു. വയനാട്ടില്‍ ചെലവിട്ട കണക്കുമായി സര്‍ക്കാര്‍ എന്നനിലയില്‍ കോടികളുടെ കണക്കുകള്‍ നിരത്തി. ചാനല്‍ ചര്‍ച്ചകള്‍ നടത്തി. ഓരോ വാചകവും പ്രത്യേക ശ്രദ്ധിക്കേണ്ടതാണ്. പെട്ടന്നു കേള്‍ക്കുന്ന ആരും ഞെട്ടുന്ന കണക്ക്. വയനാടിന്റെ പേരില്‍ കൊള്ള എന്നു വിധിയെഴുതി. ഓണത്തിന്റെ ദിവസങ്ങളിലാണ് സ്‌തോഭജനകമായ വാര്‍ത്ത പ്രചരിപ്പിച്ചത്. പത്രങ്ങളും ഒട്ടും മോശമാക്കിയില്ല. വായനക്കാരില്‍ സംശയത്തിന്റെ പുകപടലം നിലനിര്‍ത്താന്‍ ശ്രമിച്ചു. ഒറ്റ ദിവസം കൊണ്ട് ഇത്തരം വാര്‍ത്തകള്‍ ലോകമാകെ സഞ്ചരിക്കുന്നു. പ്രതിപക്ഷനേതാക്കളും രംഗത്തിറങ്ങി. സോഷ്യല്‍ മീഡയില്‍ ആക്ഷേപം ഉയര്‍ന്നു. അസത്യം പറക്കുമ്പോള്‍ സത്യം മുടുന്തുകയാണെന്ന വാക്കുകളാണ് സംഭവിക്കുന്നു. ആദ്യത്തെ വ്യാജ വാര്‍ത്തക്കുപിന്നാലെ സര്‍ക്കാറിന്റെ വിശദീകരണം മുടന്തി. കേരളം കണക്കുകള്‍ പെരുപ്പിച്ച സഹായ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന ധാരണ പരന്നു. കേരളം ലോകത്തിനു മുമ്പില്‍ അവഹേളിക്കപ്പെട്ടു.

ഇതു വ്യാജ വാര്‍ത്തയുടേയോ മാധ്യമ ധാര്‍മികതയുടേയോ പ്രശ്‌നമല്ല. ഇത്തരം വാര്‍ത്തകള്‍ക്കു പിന്നിലുള്ള അജണ്ട നാടിനും ജനങ്ങള്‍ക്കും എതിരാണ്. പുനരധിവാസ പ്രവത്തനം ഫലപ്രദമായാണ് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിനുള്ള സഹായ തടയുക എന്ന ലക്ഷ്യമാണ് വ്യാജ വാര്‍ത്തക്കുപിന്നില്‍ സഹായെ ചെയ്യുന്ന ജനങ്ങളെ പിന്തിരിപ്പിക്കുകയാണ് ലക്ഷ്യം. ഇത് നശീകരണ മാധ്യമ പ്രവര്‍ത്തനമാണ്. ഇത് സമൂഹത്തിനെതിരായ കുറ്റകൃത്യമാണ് എന്ന തിരിച്ചറിവ് ഇത്തരക്കാര്‍ക്ക് ഉണ്ടാവണം. ചിലര്‍ തെറ്റായ വാര്‍ത്ത തിരുത്താന്‍ തയ്യാറായത് നല്ലതാണ്. സത്യം ജനങ്ങളില്‍ എത്തിച്ച് ജനാധിപത്യത്തെ ശക്തമാക്കുക എന്ന മാധ്യമ ധര്‍മത്തിനു പകരം കച്ചവട രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കുന്ന അധപ്പതിച്ചിരിക്കുന്നു.

കേന്ദ്രത്തിനു സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലെ കണക്കിനെ ചെലവായി വ്യാഖ്യാനിച്ച് വാര്‍ത്തഉണ്ടാക്കിയവര്‍ ദുരന്തത്തിന് ഇരയായ മനുഷ്യരെയാണ് ദ്രോഹിച്ചിരിക്കുന്നത്. ഒരു വാര്‍ത്ത നല്‍കുന്നതിനു മുമ്പ് അതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുക എന്ന പ്രാധമിക മാധ്യമ രീതി പിന്‍തുടരാതെയാണ് ഈ നീക്കം നടന്നത്. മാധ്യമ സത്യസന്ധത കാണിക്കാന്‍ തയ്യാറായില്ല. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം പാലിച്ചു തയ്യാറാക്കിയ മമ്മോറാണ്ടം സര്‍ക്കാറിന്റെ ധൂര്‍ത്തായി വ്യാഖ്യാനിച്ചു. കുടുംബത്തിന്റെ വരവ് ചെലവ് കണക്കുപോലെയല്ല ഒരു ദുരന്തത്തിന്റെ കണക്കുകള്‍ തയ്യാറാക്കുന്നത്. നേരത്തെ പല ദുരന്ത ഘട്ടത്തില്‍ തയ്യാറാക്കിയ മാനദണ്ഡത്തിന്റെ കണക്കുകള്‍ വെബ്‌സൈറ്റിലുണ്ട്. ഇതിനൊക്കെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട് എന്നു മനസ്സിലാക്കണം.

കേന്ദ്രത്തില്‍ നിന്നു പരമാവധി സഹായം ചോദിച്ചു വാങ്ങണം എന്ന നിലപാടു സ്വീകരിക്കേണ്ട പ്രതിപക്ഷവും അതിനെ തുരങ്കം വയ്ക്കുന്നു. മമ്മോറാണ്ടം തയ്യാറാക്കുന്നതു മന്ത്രിമാരാല്ല. പരിചയ സമ്പന്നരായ പ്രഫഷണലുകളാണ് അത് തയ്യാറാക്കുന്നത്. പല സാധ്യതകളും വിലയിരുത്തിയാണ് മെമ്മോറാണ്ടം തയ്യാറാക്കുന്നത്. എസ് ഡി ആര്‍ എഫിന്റെ ഇടുങ്ങിയ മാനദണ്ഡങ്ങള്‍ പ്രകാരം പരിമിതമായ പണം മാത്രമേ ആവശ്യപ്പെടാനാവൂ. യഥാര്‍ഥ നഷ്ടം 1200 കോടിയാണെന്നു കണക്കാക്കിയിരുന്നു. പുനരധിവാസത്തിന് 2200 കോടിയെങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഒരു രൂപപോലും ചെലവഴിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാ സമ്പന്നരായ മാധ്യമ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്ന തുകയെ ചെലവഴിച്ച തുകയാക്കിയത് അറിവില്ലായ്മകൊണ്ടല്ല. ചില താല്‍പര്യങ്ങള്‍ കൊണ്ടാണ്.

Latest