Kerala
വയനാട് പാക്കേജ്; സര്‍വകക്ഷി യോഗം ഇന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും.

തിരുവനന്തപുരം | വയനാട് പുനരവധിവാസ പാക്കേജുമായി ബന്ധപ്പെട്ട് ഇന്ന് സര്‍വകക്ഷി യോഗം ചേരും. ഇന്ന് വൈകീട്ട് 4.30നു ഓണ്‍ലൈനായാണ് യോഗം. ഈ യോഗത്തിനു മുന്‍പായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. രാവിലെ 9.30നാണ് കൂടിക്കാഴ്ച.
ഉരുള്‍പൊട്ടല്‍ തകര്‍ത്ത വയനാടിനായി സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന പാക്കേജിനെ കുറിച്ച് പ്രതിപക്ഷ നേതാക്കളോടു വിശദീകരിക്കും. ഇതിനു ശേഷം മന്ത്രിസഭ യോഗം ചേര്‍ന്നു പാക്കേജ് ചര്‍ച്ച ചെയ്യും. വൈകീട്ട് 4.30നു ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ഇതിന്റെ കരട് അവതരിപ്പിക്കുക.
---- facebook comment plugin here -----