Kerala
വയനാട് പാക്കേജ്; കേന്ദ്രം രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി എംപി
വയനാട് സഹായപാക്കേജ് വൈകുന്നതില്‍ യുഡിഎഫ് എല്‍ഡിഎഫ് എംപിമാര്‍ സംയുക്തമായി നടത്തിയ പ്രതിഷേധത്തിന് ശേഷമം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി | വയനാട് പാക്കേജില്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന വിവേചനം നിരാശാജനകമെന്ന് പ്രിയങ്ക ഗാന്ധി എംപി. കേരളത്തിന്റെ കാര്യത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. വയനാട് സഹായപാക്കേജ് വൈകുന്നതില്‍ യുഡിഎഫ് എല്‍ഡിഎഫ് എംപിമാര്‍ സംയുക്തമായി നടത്തിയ പ്രതിഷേധത്തിന് ശേഷമം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രിയങ്ക ഗാന്ധി
.അമിത് ഷായും പ്രധാനമന്ത്രിയും ഈ വിഷയത്തില്‍ കാണിക്കുന്ന വിവേചനം നിരാശാജനകമാണെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി.നേരത്തെ അമിത് ഷായെ കണ്ട് എംപിമാര്‍ നിവേദനം നല്‍കിയിരുന്നു. അതിന് പ്രിയങ്ക ഗാന്ധിക്ക് നല്‍കിയ മറുപടിയില്‍ സംസ്ഥാനസര്‍ക്കാരാണ് ഈ പാക്കേജ് വൈകുന്നതിന് കാരണമെന്ന് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ രക്ഷപ്രവര്‍ത്തനത്തിനുള്ള വ്യോമസേനയുടെ സേവനത്തിന് പണം ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രം.