Connect with us

Kerala

വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിച്ചേക്കും

മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വൈകിട്ട് 3.30 ന് വാർത്താ സമ്മേളനം വിളിച്ചു

Published

|

Last Updated

ന്യൂഡൽഹി | മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് പ്രഖ്യാപിക്കും. വിശദാംശങ്ങൾ പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വൈകിട്ട് 3.30 ന് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

ഇതോടൊപ്പം കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട വയനാട് ലോക്സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനറെ തീയതിയും ഇതോടൊപ്പം പ്രഖ്യാപിച്ചേക്കും.

മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26നും ജാർഖണ്ഡ് നിയമസഭയുടെ കാലാവധി അടുത്ത വർഷം ജനുവരി അഞ്ചിനുമാണ് അവസാനിക്കുന്നത്. കഴിഞ്ഞതവണ മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായും ജാർഖണ്ഡിൽ 5 ഘട്ടമായുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കും ജാർഖണ്ഡിൽ 90 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്.

Latest