Connect with us

Kerala

വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് നവംബർ 13ന്; വോട്ടെണ്ണൽ 23ന്

വയനാട്, റായ്ബറേലി മണ്ഡലങ്ങളിൽ രാഹുൽ ഗാന്ധി വിജയിച്ചതിനെ തുടർന്ന് വയനാട് സീറ്റ് അദ്ദേഹം രാജിവെച്ചതിനെ തുടർന്നാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കും നവംബർ 13നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ നവംബര്‍ 23ന്.

വയനാട്, റായ്ബറേലി മണ്ഡലങ്ങളിൽ രാഹുൽ ഗാന്ധി വിജയിച്ചതിനെ തുടർന്ന് വയനാട് സീറ്റ് അദ്ദേഹം രാജിവെച്ചതിനെ തുടർന്നാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പ്രിയങ്കാ ഗാന്ധിയായിരിക്കും ഇവിടെ യു ഡി എഫ് സ്ഥാനാർഥിയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

പാലക്കാട് എം.എല്‍.എ. ആയിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചേലക്കരയിലെ എം.എല്‍.എ. ആയിരുന്ന കെ.രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചതോടെ ആ മണ്ഡലത്തിലും തിരഞ്ഞെടുപ്പിന് കളമൊരുങ്ങി.

Latest