Kasargod
വയനാട് മഴക്കെടുതി ദുരന്തം; പ്രത്യേക പ്രാര്‍ഥനാ സദസ്സുമായി മുഹിമ്മാത്തിന്റെ പ്രവാസി സംഗമം
മുഹിമ്മാത്ത് ജന സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി പ്രസവാസി സംഗമം ഉത്ഘാടനം ചെയ്തു.
പുത്തിഗെ | വയനാട്ടിലെ മഴക്കെടുതി ദുരന്തത്തില്‍ അകപ്പെട്ട് മരണപ്പെട്ടവര്‍ക്കും പ്രയാസമനുഭവിക്കുന്നവര്‍ക്കും പ്രത്യേക പ്രാര്‍ഥനാ സദസ്സുമായി മുഹിമ്മാത്തിന്റെ പ്രവാസി സംഗമം. മുഹിമ്മാത്ത് പ്രിൻസിപ്പൽ വൈ എം അബ്ദുൽ റഹ്മാൻ അഹ്‌സനി, എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ എന്നിവർ പ്രാർത്ഥന നടത്തി.
മുഹിമ്മാത്ത് ജന സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി പ്രസവാസി സംഗമം ഉത്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ ആമുഖ പ്രഭാഷണം നടത്തി. മുഹിമ്മാത്ത് വൈ പ്രസിഡന്റ് അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, സെക്രട്ടറിമാരായ ഉമർ സഖാഫി കർണൂർ, അബൂബക്കർ കാമിൽ സഖാഫി ചർച്ചകൾക്ക് നേതൃത്വം നൽകി.
അബ്ദുല്ല ഹാജി ഏറോസോഫ്റ്റ് ( ഷാർജ), സിദ്ധീഖ് സഖാഫി ഉർമി(ദമ്മാം), ഷംസുദ്ദീൻ പുഞ്ചാവി(ദുബായ്), സത്താർ ഹാജി ചെമ്പരിക്ക( ഖത്തർ), മുഹമ്മദ് ഹാജി നടുബയൽ(അബുദാബി), ബാദ്ഷ സഖാഫി(കുവൈത്ത്), ഉമ്മർ മാഹിൻ(ഷാർജ), അബ്ദുൽ റസാഖ് സഅദി കൊല്യം(ദുബായ്), അബ്ദുൽ ലത്തീഫ് മദനി(റിയാദ്), അബ്ദുൽ റഹ്മാൻ സഖാഫി മുന്നൂർ(ദുബായ്), അലി ഹിമമി ബെള്ളിപ്പാടി( ഷാർജ), അബ്ദുൽ ഖാദിർ ഹാജി(ബാംഗ്ലൂർ) തുടങ്ങിയവർ വിവിധ ഗൾഫ് കമ്മിറ്റികളെ പ്രതിനിധീകരിച്ചു സംസാരിച്ചു.