Connect with us

Kerala

വയനാട് പുനരധിവാസം; സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും

പ്രതിപക്ഷ നേതാവ്, രാഹുല്‍ ഗാന്ധിയുടെ പ്രതിനിധി, കര്‍ണാടക സര്‍ക്കാര്‍ പ്രതിനിധി, ഡിവൈഎഫ്‌ഐ പ്രതിനിധികള്‍ തുടങ്ങിയവരെ ഒന്നാം ഘട്ട ചര്‍ച്ചക്കായി ക്ഷണിച്ചിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം |  വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനായി സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും. പ്രതിപക്ഷവും, കര്‍ണാടക സര്‍ക്കാരും ഉള്‍പ്പെടെ സഹായം വാഗ്ദാനം ചെയ്ത എല്ലാവരെയും ചര്‍ച്ചച്ചാക്കായി ക്ഷണിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ്, രാഹുല്‍ ഗാന്ധിയുടെ പ്രതിനിധി, കര്‍ണാടക സര്‍ക്കാര്‍ പ്രതിനിധി, ഡിവൈഎഫ്‌ഐ പ്രതിനിധികള്‍ തുടങ്ങിയവരെ ഒന്നാം ഘട്ട ചര്‍ച്ചക്കായി ക്ഷണിച്ചിട്ടുണ്ട്. ഒരു വീട് വാഗ്ദാനം ചെയ്തവരെയും ചര്‍ച്ചക്ക് ക്ഷണിച്ചു. ഉച്ചക്ക് പന്ത്രണ്ടരയ്ക്കാണ് കൂടിക്കാഴ്ച.സ്ഥലം ഏറ്റെടുപ്പിന്‍റെ വിശദാംശങ്ങള്‍ ടൗണ്‍ഷിപ്പിന്‍റേയും വീടുകളുടെയും പ്ളാന്‍ എന്നിവ മുഖ്യമന്ത്രി യോഗത്തെ ധരിപ്പിക്കും. നാലാം തീയതിയാണ് രണ്ടാംഘട്ട കൂടിക്കാഴ്ച

വയനാട് ഉരുള്‍പൊട്ടലിനെ അതി തീവ്ര ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ സഹായം ലഭിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തും. വിവിധ കേന്ദ്ര മന്ത്രാലയങ്ങളില്‍ നിന്ന് പ്രത്യേക ധനസഹായവും കേരളം ആവശ്യപ്പെടും. എം പി മാരുടെ സഹായവും തേടും. യുഎന്‍ അടക്കമുള്ള വിദേശ സംഘടനകളില്‍ നിന്ന് സഹായം ലഭ്യമാക്കാനുള്ള ശ്രമവും നടത്തും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2219 കോടിയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

 

Latest