Kerala
വയനാട് പുനരധിവാസം: കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുത്; കേന്ദ്ര സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കേന്ദ്ര വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാത്തതില്‍ ആണ് വിമര്‍ശനം.

കൊച്ചി| വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേന്ദ്ര വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാത്തതില്‍ ആണ് വിമര്‍ശനം. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുതെന്ന് ഹൈക്കോടതി കേന്ദ്രത്തെ കുറ്റപ്പെടുത്തി. കാര്യങ്ങള്‍ നിസ്സാരമായി എടുക്കരുതെന്നും ഹൈക്കോടതിക്ക് മുകളിലാണോ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെന്നും കോടതി ചോദിച്ചു.
അടുത്ത വിമാനത്തില്‍ ഉദ്യോഗസ്ഥരെ കോടതിയില്‍ എത്തിക്കാന്‍ കഴിയും. തിങ്കളാഴ്ച തന്നെ കര്‍ശനമായും സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി. കേന്ദ്രം സമയം മാറ്റി ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
---- facebook comment plugin here -----