Kerala
വയനാട് പുനരധിവാസം: കരട് പട്ടിക ഉടന്‍
388 പേരാണ് ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
തിരുവനന്തപുരം | വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട കരട് പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും.
388 പേരാണ് ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആക്ഷേപമുള്ളവര്‍ക്ക് പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം പരാതി നല്‍കാം.
പുനരധിവാസത്തിനായി വ്യവഹാരങ്ങള്‍ ഇല്ലാത്ത ഭൂമി എത്ര വില കൊടുത്തും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ദുരന്തം നടന്ന് രണ്ട് മാസത്തിനകം രണ്ട് എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചിരുന്നു. കോടതി വിധി വന്നാല്‍ മണിക്കൂറുകള്‍ക്കകം തുടര്‍നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പുനരധിവാസം സമയബന്ധിതമായി തന്നെ നടപ്പിലാക്കുമെന്ന് മന്ത്രി പ്രതികരിച്ചു.
---- facebook comment plugin here -----