Connect with us

Kerala

വയനാട് പുനരധിവാസം: പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം അനുവദിച്ച് സര്‍ക്കാര്‍

ചട്ടം 300 പ്രകാരം സഭയില്‍ പറഞ്ഞ കാര്യത്തില്‍ പിന്നീട് അടിയന്തര പ്രമേയം കീഴ്‌വഴക്കമല്ലെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | വയനാട് പുനരധിവാസം സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ച അനുവദിച്ച് സര്‍ക്കാര്‍.

ചട്ടം 300 പ്രകാരം സഭയില്‍ പറഞ്ഞ കാര്യത്തില്‍ പിന്നീട് അടിയന്തര പ്രമേയം കീഴ്‌വഴക്കമല്ലെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. അനിതര സാധാരണ സാഹചര്യമെന്ന് പറഞ്ഞ സ്പീക്കര്‍ ഇത് ഭാവിയില്‍ കീഴ് വഴക്കമായി കാണരുതെന്നും പറഞ്ഞു. പുനരധിവാസം വേഗത്തിലാക്കണമെന്നാണ് പ്രതിപക്ഷം പറയുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.

കഴിഞ്ഞ മന്ത്രിസഭാ യോഗ ശേഷവും കേന്ദ്ര സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി അടിയന്തര പ്രമേയ നോട്ടീസിലെ ചര്‍ച്ച ഒരു മണിക്ക് നടക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

ഭരണപക്ഷം ഏകപക്ഷീയമായി പറയുന്ന കാര്യങ്ങളില്‍ കയ്യടിച്ചു പോകാനുള്ള സ്ഥലമല്ല നിയമസഭ എന്നതിനാലാണ് അടിയന്തിര പ്രമേയം കൊണ്ടുവന്നതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.