Connect with us

Kerala

വയനാട് മുണ്ടക്കൈ പുനരധിവാസം: മുഖ്യമന്ത്രി വിളിച്ച യോഗത്തെ  പ്രതീക്ഷയോടെ നോക്കികാണുന്നു; പികെ കുഞ്ഞാലിക്കുട്ടി

ദുരന്തബാധിതര്‍ക്ക് സ്വീകാര്യമായ നടപടിയുണ്ടായില്ലെങ്കില്‍ ബാക്കി കാര്യങ്ങളെക്കുറിച്ച് പ്രതിപക്ഷം ചിന്തിക്കുമെന്നും കുഞ്ഞാലിക്കുട്ടി

Published

|

Last Updated

തിരുവനന്തപുരം|വയനാട് മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തെ പ്രതീക്ഷയോടെ നോക്കികാണുന്നുവെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ദുരന്തബാധിതര്‍ക്ക് സ്വീകാര്യമായ നടപടിയുണ്ടാകണമെന്നും സര്‍ക്കാര്‍ ഇതിനോടകം ഏറെ സമയം നഷ്ടപ്പെടുത്തിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പുനരധിവാസത്തിന് എത്ര പണം ലഭിച്ചാലും തികയാത്ത സ്ഥിതിയാണ്. ദുരന്തബാധിതര്‍ക്ക് സ്വീകാര്യമായ നടപടിയുണ്ടായില്ലെങ്കില്‍ ബാക്കി കാര്യങ്ങളെക്കുറിച്ച് പ്രതിപക്ഷം ചിന്തിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Latest