Connect with us

Kerala

വയനാട് പുനരധിവാസം: ആശങ്ക വേണ്ട, അര്‍ഹതയുള്ള ആരും പട്ടികയില്‍ ഉള്‍പ്പെടാതിരിക്കില്ല: മന്ത്രി രാജന്‍

പരാതികള്‍ കേട്ട ശേഷം പുതിയ പട്ടിക ഡി എം എ പുറത്തുവിടും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കും.

Published

|

Last Updated

തിരുവനന്തപുരം | വയനാട് പുനരധിവാസത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍. ആരെയും ഒഴിവാക്കില്ല. പരാതികള്‍ കേട്ട ശേഷം പുതിയ പട്ടിക ഡി എം എ പുറത്തുവിടും.

ആരെയും ഒഴിവാക്കുന്ന സ്ഥിതിയുണ്ടാകില്ല. എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് അവസാനമായി ഉണ്ടാവുക. അര്‍ഹതയുള്ള ആരും പട്ടികയില്‍ ഉള്‍പ്പെടാതിരിക്കില്ല.

ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Latest