Connect with us

Kerala

വയനാട് പുനരധിവാസം: ആദ്യ ഘട്ടത്തില്‍ ഏറ്റെടുക്കുക എല്‍സന്‍ എസ്റ്റേറ്റ് മാത്രം

നെടുമ്പാല എസ്റ്റേറ്റ് ഏറ്റെടുക്കുന്നില്ല. 215 കുടുംബങ്ങളെയാണ് ആദ്യ ഘട്ടത്തില്‍ പുനരധിവസിപ്പിക്കുകയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

Published

|

Last Updated

കൊച്ചി | വയനാട് പുനരധിവാസത്തിന് നെടുമ്പാല എസ്റ്റേറ്റ് ഏറ്റെടുക്കുന്നില്ലെന്ന് സര്‍ക്കാര്‍. എല്‍സന്‍ എസ്റ്റേറ്റ് മാത്രമാണ് ആദ്യ ഘട്ടത്തില്‍ ഏറ്റെടുക്കുക.

215 കുടുംബങ്ങളെയാണ് ആദ്യ ഘട്ടത്തില്‍ പുനരധിവസിപ്പിക്കുകയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശേഷിക്കുന്നവര്‍ എത്രയെന്ന് വിലയിരുത്തിയ ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

മന്ത്രിയുടെ ഉറപ്പ്; സമരം അവസാനിപ്പിച്ച് ദുരന്തബാധിതര്‍
വയനാട് ദുരന്തബാധിതര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. കലക്ടറേറ്റിനു മുമ്പിലെ സമരമാണ് താത്കാലികമായി അവസാനിപ്പിച്ചത്. മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി സമരക്കാര്‍ പറഞ്ഞു.

 

Latest