Connect with us

Kerala

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം

വൈകീട്ട് മൂന്നിന് ഓണ്‍ലൈനായിട്ടാണ് യോഗം ചേരുക

Published

|

Last Updated

തിരുവനന്തപുരം |  വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക മന്ത്രിസഭാ യോഗം. വൈകീട്ട് മൂന്നിന് ഓണ്‍ലൈനായിട്ടാണ് യോഗം ചേരുക. പുനരധിവാസം രണ്ട് ഘട്ടമായി നടത്തുന്നത് ചര്‍ച്ച ചെയ്യും. ഉറ്റവരും വീടും സ്ഥലം നഷ്ടമായവര്‍ക്കാവും ആദ്യപരിഗണന.വീട് നിര്‍മ്മാണത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗവും ഉടന്‍ ചേരും. ടൌണ്‍ഷിപ്പ് നിര്‍മ്മാണം എങ്ങനെ എന്നതടക്കം നാളെ യോഗത്തില്‍ ചര്‍ച്ചയാകും.വീട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ നെടുമ്പാല എസ്റ്റേറ്റിന്റെയും എല്‍സ്റ്റോണ്‍ എസ്റ്റേറ്റിന്റയും ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തില്‍ ഇതിന് നിയമപരിഹാരം കണ്ടെത്തുന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കും.

 

സാധാരണയായി ബുധനാഴ്ചയാണ് മന്ത്രിസഭാ യോഗം ചേരാറുള്ളത്. അന്നേദിവസം ക്രിസ്മസ് ആയതിനാല്‍ മന്ത്രിസഭാ യോഗം ചേരാനാവില്ല. അതിനാലാണ് വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് നാളെ യോഗം ചേരുന്നത്.പുനരധിവാസപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ്.