Connect with us

National

വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുത്ത നടപടി ശരിവെച്ച് സുപ്രീം കോടതി; എല്‍സ്റ്റണ്‍ എസ്റ്റേറ്റിന് തിരിച്ചടി

സ്വകാര്യ താത്പര്യവും പൊതു താത്പര്യവും ഒന്നിച്ച് വരുമ്പോള്‍ പൊതുതാത്പര്യം പരിഗണിക്കപ്പെടുമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | വയനാട് പുനരധിവാസത്തിനായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതിനെതിരെ സമര്‍പ്പിച്ച എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹരജി സുപ്രീം കോടതി തള്ളി. സര്‍ക്കാറിന് നടപടിയുമായി മുന്നോട്ടു പോകാമെന്ന് സുപ്രീം കോടതി അറിയിച്ചു. ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി നടപടിയില്‍ ഇടപെടാനാതകില്ലെന്നും വേണമെങ്കില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നഷ്ടപരിഹാര തുക വളരെ കുറവാമെന്നും അര്‍ഹമായ തുക അനുവദിക്കണമെന്നുമാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഹരജിയിലെ വാദം. എന്നാല്‍ സ്വകാര്യ താത്പര്യവും പൊതു താത്പര്യവും ഒന്നിച്ച് വരുമ്പോള്‍ പൊതുതാത്പര്യം പരിഗണിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹരജി തള്ളിയത്. ഭൂമി വിട്ടു നല്‍കാമെന്ന് ഹൈക്കോടതിയില്‍ എല്‍സ്റ്റണ്‍ അറിയിച്ചതായി ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് സുപ്രീം കോടതിയല്ലെന്നും വ്യക്തമാക്കി.

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവ് മാത്രമാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രധാന ഹരജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഹരജിയില്‍ ഉടന്‍ തന്നെ വാദം കേള്‍ക്കാന്‍ ഹൈക്കോടതിയോട് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഹരജിയെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ശക്തമായി എതിര്‍ത്തു. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ഭൂമി ഏറ്റെടുത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം 43 കോടി രൂപ കെട്ടിവച്ചതായും സര്‍ക്കാര്‍ അറിയിച്ചു

 

---- facebook comment plugin here -----

Latest