Kerala
വയനാട് പുനരധിവാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ലയങ്ങള്‍ ഒഴിയണമെന്ന് നിര്‍ദേശം
70 കുടുംബങ്ങളില്‍ 15 കുടുംബങ്ങള്‍ക്ക് മാത്രമാണ് നോട്ടീസ് നല്‍കിയതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.

തിരുവനന്തപുരം|വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ലയങ്ങള്‍ ഒഴിയണമെന്ന് നിര്‍ദ്ദേശം. പുനരധിവാസത്തിന് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഒഴിയണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ക്ക് മാനേജ്‌മെന്റ് നോട്ടീസ് നല്‍കി. 70 കുടുംബങ്ങളില്‍ 15 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയതെന്നാണ് മാനേജ്‌മെന്റ് വിശദീകരണം.
അനുവദിച്ച മുറികള്‍ രണ്ട് ദിവസത്തിനുള്ളില്‍ തിരികെ നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം.ഇവര്‍ വീടുകള്‍ മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് കൊടുത്തതിനാലാണ് നോട്ടീസ് നല്‍കിയത്. കൂടാതെ കമ്പനിയില്‍ നിന്ന് വിരമിച്ചവരാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.
---- facebook comment plugin here -----