Connect with us

Kerala

വയനാട് ദുരന്തം; ദുരിതബാധിതരെ ചേര്‍ത്തുപിടിച്ച് നോളജ് സിറ്റി

വയനാട്ടിലെയും മലയോരത്തെയും ക്യാമ്പില്‍ കഴിയുന്നവര്‍ക്കും മറ്റും മെഡിക്കല്‍ സേവനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നു

Published

|

Last Updated

നോളജ് സിറ്റി ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടിലെയും മലയോരത്തെയും ജനങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ട് മര്‍കസ് നോളജ് സിറ്റി. കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും മറ്റും ഡോക്ടര്‍ ഓണ്‍ വീല്‍സ്, മരുന്ന്, ആംബുലന്‍സ്, വളണ്ടിയര്‍, റെസ്‌ക്യു തുടങ്ങിയ സേവനങ്ങള്‍ നോളജ് സിറ്റി സജ്ജീകരിച്ചിട്ടുണ്ട്. മര്‍കസ് യുനാനി മെഡിക്കല്‍ കോളജിന്റെയും മിഹ്റാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നത്.

ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് സംഘം സേവനങ്ങള്‍ എത്തിക്കുന്നത്.അതോടൊപ്പം, വയനാട് ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത് മൂലം യാത്രാമധ്യേ അടിവാരം ഭാഗത്തും ചുരത്തിലും കുടുങ്ങിയ യാത്രക്കാര്‍ക്ക് വേണ്ടി പ്രത്യേക സേവനങ്ങള്‍ ഒരുക്കിയിരിക്കുകയാണ് എന്‍ എസ് എസിന്റെ നേതൃത്വത്തില്‍ മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍. അവശ്യവസ്തുക്കളും വിശ്രമ സൗകര്യവും ആവശ്യമുള്ളവര്‍ക്കായി +919605299313, +919645933934 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്ന തരത്തിലാണ് പ്രവര്‍ത്തനം ഏകോപിപ്പിച്ചിരിക്കുന്നത്.

കൂടാതെ, ദുരിതബാധിത പ്രദേശങ്ങളില്‍ എത്തിക്കുന്നതിനായി വസ്ത്രങ്ങളും മറ്റ് അടിയന്തര സാമഗ്രികളും ജനങ്ങളില്‍ നിന്ന് സ്വീകരിക്കാനായി നോളജ് സിറ്റിക്കുള്ളില്‍ പ്രത്യേക കലക്ഷന്‍ പോയിന്റ് തുറന്നു. പാക്കറ്റ് ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ളവയാണ് ഇവിടെ ശേഖരിക്കുന്നത്. ഇവ എസ് വൈ എസിന്റെയും മര്‍കസ് നോളജ് സിറ്റിയുടെ ആഭിമുഖ്യത്തില്‍ എത്രയും പെട്ടെന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്. ഇതിനായി+91 62359 98812, +91 96333 89086, +91 95394 44650 എന്നീ നമ്പറുകളില്‍ പ്രത്യേക ഹെല്‍പ് ലൈനും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. നേരത്തെ, എന്‍ എസ് എസിന്റെ നേതൃത്വത്തിലായിരുന്നു പുതുപ്പാടിയിലെ ക്യാമ്പുകള്‍ സജ്ജീകരിച്ചത്.

 

Latest