Connect with us

Kerala

വയനാട് ദുരന്തം; നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെച്ചു

പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വള്ളംകളി മാറ്റിവെക്കണമെന്ന് രണ്ട് ദിവസമായി ആവശ്യമുയര്‍ന്നിരുന്നു.

Published

|

Last Updated

ആലപ്പുഴ | ഈ മാസം 10ന് ആലപ്പുഴ പുന്നമടക്കായലില്‍ നടത്താനിരുന്ന നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെച്ചു.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി പ്രസാദും സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് വള്ളംകളി മാറ്റിവെക്കാന്‍  തീരുമാനമായത്.

കലക്ടറേറ്റില്‍ നെഹ്‌റു ട്രോഫി സബ് കമ്മിറ്റി യോഗം ചേര്‍ന്ന് ജില്ലാ കലക്ടര്‍ അലക്‌സ് വര്‍ഗീസ് ഇക്കാര്യം അറിയിച്ചു. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വള്ളംകളി മാറ്റിവെക്കണമെന്ന് രണ്ട് ദിവസമായി ആവശ്യമുയര്‍ന്നിരുന്നു. ബുധനാഴ്ച കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ കക്ഷികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതയുടലെടുത്തതോടെ സംസ്ഥാന സര്‍ക്കാറിന് തീരുമാനമെടുക്കാന്‍ വിട്ടുകൊടുക്കുകയായിരുന്നു.

സെപ്തംബറില്‍ ആദ്യവാരം ഓണത്തോടനുബന്ധിച്ച് വള്ളംകളി നടത്തുമെന്നാണ് സൂചന,

---- facebook comment plugin here -----

Latest