Connect with us

Kerala

വയനാട് ഡിസിസി ട്രഷററുടെ മരണം; ഒരാഴ്ച കൊണ്ട് സാമ്പത്തിക ബാധ്യത തീര്‍ത്തുതരാമെന്ന് പറഞ്ഞ നേതാക്കള്‍ തിരിഞ്ഞു നോക്കുന്നില്ല; പരാതിയുമായി കുടുംബം

കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന വേദിയിലാണ് കുടുംബം പരാതിയുമായി എത്തിയത്.

Published

|

Last Updated

കോഴിക്കോട് | കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബം. നേതൃത്വം ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും സാമ്പത്തിക ബാധ്യത തീര്‍ത്തുതരാമെന്ന് വാഗ്ദാനം ചെയ്തവര്‍ ഇപ്പോള്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു.കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന വേദിയിലാണ് കുടുംബം പരാതിയുമായി എത്തിയത്.

നിവൃത്തിയില്ലാതയപ്പോള്‍ എല്ലാ നേതാക്കാന്‍മാരെയും ഒരുമിച്ച് കാണാമെന്ന് കരുതിയാണ് വയനാട്ടില്‍ നിന്നും കോഴിക്കോട് എത്തിയത്.അന്ന് ഉപസമിതി അംഗങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ ഒരാഴ്ച കൊണ്ട് ബാധ്യത തീര്‍ത്തുതരാമെന്ന് പറഞ്ഞാണ് നേതാക്കന്‍മാര്‍ പോയത്. അവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പണം കൊടുക്കാനുള്ളവരുടെ വിവരങ്ങള്‍ ഉപസമിതിക്ക് കൈമാറിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

Latest