Connect with us

Kerala

വയനാടിന് പാര്‍ലമെന്റില്‍ രണ്ട് ജനപ്രതിനിധികള്‍ ഉണ്ടാകും: രാഹുല്‍ ഗാന്ധി

വയനാടിന്റെ പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ എന്റെ സഹോദരി പൂർണമായും ഇടപെടും

Published

|

Last Updated

കല്‍പ്പറ്റ | വയനാടിന് പാര്‍ലമെന്റില്‍ രണ്ട് ജനപ്രതിനിധികള്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. വയനാടിന്റെ ഔദ്യോഗിക പ്രതിനിധിയായി പ്രിയങ്കയും അനൗദ്യോഗിക പ്രതിനിധിയായി താനും ഉണ്ടാകുമെന്നാണ് വയനാട്ടിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി പറഞ്ഞത്.

തന്റെ പിതാവ് മരിച്ചപ്പോള്‍ അമ്മയെ നോക്കിയത്  സഹോദരിയാണ്.കുടുംബത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കുന്ന ആളാണ് പ്രിയങ്ക.വയനാടിനെ പ്രിയങ്ക കുടുംബമായാണ് കാണുന്നത്. അതിനാല്‍ തന്നെ വയനാട്ടുകാരുടെ എന്ത് പ്രശ്‌നത്തിലും പ്രിയങ്ക എന്നും ഒപ്പമുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.

എന്റെ കൈയില്‍ ഉള്ള രാഖി പ്രിയങ്ക കെട്ടിയതാണ്. ഇത് പൊട്ടുന്നത് വരെ അഴിച്ചു മാറ്റില്ല. അറ്റുപോകാത്ത ബന്ധം പോലെ തന്റെ സഹോദരിയെ വയനാട്ടിലെ പ്രിയപ്പെട്ടവര്‍ നോക്കണം. നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹം എന്റെ സഹോദരിക്കും നല്‍കണം.വയനാടിന്റെ പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ, പരിപാലിക്കുന്നതിൽ പ്രിയങ്ക പൂർണമായും ഇടപെടുമെന്ന് എനിക്ക് ഉറപ്പാണ്. എന്റെ സഹോദരിക്ക് വയനാട്ടിലെ ജനങ്ങളുടെ പൂര്‍ണ പിന്തുണ  ഉണ്ടാവണമെന്നും രാഹുല്‍ പറഞ്ഞു.