Kerala
വയനാട് യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
സംഭവത്തില്‍ പോലീസിനെതിരായ ആരോപണങ്ങളിലും അന്വേഷണം നടത്തും.
കല്‍പ്പറ്റ| വയനാട് പനമരത്ത് പുഴയില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് എസ് പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ പോലീസിനെതിരായ ആരോപണങ്ങളിലും അന്വേഷണം നടത്തും. ഇതിന്റെ ഭാഗമായി വകുപ്പ് തല പ്രാഥമിക അന്വേണം ആരംഭിച്ചു. കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും വകുപ്പ് തല അന്വേഷണം നടക്കുക.
വയനാട് പനമരത്തെ ആദിവാസി യുവാവ് രതിനാണ് ആത്മഹത്യ ചെയ്തത്. പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്. പൊതുസ്ഥലത്തുവെച്ച് രതിന്‍ പ്രശ്നമുണ്ടാക്കിയെന്ന് ആരോപിച്ച് കമ്പളക്കാട് പോലീസ് രതിനെതിരെ എടുത്ത കേസായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
പോക്സോ കേസില്‍ പെടുത്തുമെന്ന് കമ്പളക്കാട് പോലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് വകുപ്പ് തല അന്വേഷണം നടക്കുക. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേണം നടത്തിയതിന് പിന്നാലെയാണ് നടപടി. ബന്ധുക്കളുടെ പരാതി മാധ്യമങ്ങിലൂടെയടക്കം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ സ്വമേധയാണ് അന്വേണമെന്ന് എസ് പി വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ കമ്പളക്കാട് പോലീസിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. പോക്സോ കേസില്‍ ഉള്‍പ്പെടുത്തുമെന്ന ഭീഷണിയിലാണ് രതിന്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് മാത്രമാണ് രതിനെതിരെ കേസെടുത്തതെന്നാണ് പോലീസ് പറയുന്നത്. പോക്സോ കേസില്‍പെടുത്തിയെന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് രതിന്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രതിന്റെ മാതാപിതാക്കളെ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ സന്ദര്‍ശിച്ചിരുന്നു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)