Connect with us

Health

ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള വഴികള്‍

രക്തസമ്മര്‍ദം ചികിത്സിച്ചില്ലെങ്കില്‍ അത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും.

Published

|

Last Updated

യര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ മിക്ക ആളുകളിലും കണ്ടുവരുന്ന ആരോഗ്യപ്രശ്‌നമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം ‘നിശബ്ദ കൊലയാളി’ എന്നാണ് അറിയപ്പെടുന്നത്. ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്ന ധമനിയുടെ മതിലുകളില്‍ രക്തത്തിന്റെ അമിതമായ ശക്തി പ്രയോഗിച്ചാല്‍ രക്തസമ്മര്‍ദം ഉണ്ടാകുന്നു. ഹൃദയം എത്രയധികം രക്തം പമ്പ് ചെയ്യുന്നുവോ അത്രത്തോളം ധമനികള്‍ ഇടുങ്ങിയതാണെങ്കില്‍, സമ്മര്‍ദം കൂടുതലായിരിക്കും. ഈ അവസ്ഥ ഗുരുതരമാണ്. രക്തസമ്മര്‍ദം ചികിത്സിച്ചില്ലെങ്കില്‍ അത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും.

രക്തസമ്മര്‍ദം അസാധാരണമായി ഉയര്‍ന്നതാണെങ്കില്‍ എത്രയും വേഗം അത് കുറയ്ക്കേണ്ടതാണ്. മരുന്ന് കഴിക്കുക എന്നതാണ് മാര്‍ഗം. എന്നാല്‍ മരുന്നുകള്‍ക്കൊപ്പം ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കുന്നതിന് ജീവിതത്തില്‍ ചില ശീലങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

അതില്‍ മുഖ്യമാണ് ശരീരഭാരം ക്രമമാക്കുക എന്നത്. ആരോഗ്യകരമായ ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ) 18.5, 24.9 എന്നീ ശ്രേണിയിലാണ്. ശരീരഭാരം കൂടുന്നതിനനുസരിച്ച് ഒരാളുടെ രക്തസമ്മര്‍ദവും വര്‍ധിക്കുന്നു. അതിനാല്‍, ശരീരഭാരം നിയന്ത്രിക്കാന്‍ ഫിറ്റ് ആയിരിക്കുകയും സമീകൃതാഹാരം കഴിക്കുകയും ദിവസവും വ്യായാമം ചെയ്യുകയും വേണം.

രക്തസമ്മര്‍ദം പതിവായി നിരീക്ഷിക്കേണ്ടതും അത്യാവശ്യമാണ്. രക്തസമ്മര്‍ദം വീട്ടില്‍ നിന്ന് പതിവായി നിരീക്ഷിക്കാവുന്നതാണ്. മരുന്നുകള്‍ കഴിക്കേണ്ടതിന്റെ ആവശ്യകത തടയാനോ, കഴിക്കുന്ന മരുന്നുകള്‍ കുറയ്ക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് ഫലപ്രദമായ വഴിയാണ്. കൂടാതെ സമീകൃതാഹാരം കഴിക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങളും കഴിക്കാം. ജങ്ക്, എണ്ണമയമുള്ള, പ്രോസസ് ചെയ്ത, ടിന്നിലടച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പാസ്ത, പിസ്സ, ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈസ്, ചിപ്‌സ്, കൃത്രിമ മധുരമുള്ള മറ്റ് ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

പ്രതിദിനം 8 മുതല്‍ 10 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ്. അതിനാല്‍ ആവശ്യത്തിന് വെള്ളം കുടിച്ച് ജലാംശം നിലനിര്‍ത്തുക. സോഡിയത്തിന്റെ അളവ് സ്വാഭാവികമായും രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്നു. അതിനാല്‍ സോഡിയം കുറഞ്ഞ ഭക്ഷണങ്ങള്‍ മാത്രം കഴിക്കാന്‍ ശീലിക്കുക. ആഴ്ചയില്‍ അഞ്ച് ദിവസം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. നീന്തല്‍, സൈക്ലിംഗ്, എയ്റോബിക്സ്, യോഗ, ജിമ്മിംഗ്, ഓട്ടം, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും കായിക വിനോദം തിരഞ്ഞെടുക്കാവുന്നതാണ്.

പൊട്ടാസ്യം രക്തസമ്മര്‍ദ്ദം ഫലപ്രദമായി കുറയ്ക്കും. അതിനാല്‍ വാഴപ്പഴം, ഉരുളക്കിഴങ്ങ്, തക്കാളി, ഓറഞ്ച് ജ്യൂസ്, ബീന്‍സ്, ഉണക്കമുന്തിരി, ചീര, ബ്രൊക്കോളി, കൂണ്‍ എന്നിവ കഴിക്കുന്നതിലൂടെ ദൈനംദിന പൊട്ടാസ്യത്തിന്റെ അളവ് വര്‍ധിക്കും. ദിവസവും 3,000 മുതല്‍ 3,500 മില്ലിഗ്രാം വരെ പൊട്ടാസ്യം കഴിക്കുന്നത് രക്തസമ്മര്‍ദത്തിന്റെ അളവ് ഫലപ്രദമായി കുറയ്ക്കും. എന്നാല്‍ വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പൊട്ടാസ്യം കഴിക്കുന്നതിനെക്കുറിച്ച് ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കേണ്ടതാണ്. അമിതമായ പൊട്ടാസ്യം വൃക്കകള്‍ക്ക് ദോഷം ചെയ്യും.

രക്തസമ്മര്‍ദമുള്ള ആളുകള്‍ സമ്മര്‍ദ്ദം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. സമ്മര്‍ദപൂരിതമായ അവസ്ഥയില്‍ ആയിരിക്കുമ്പോള്‍ ശരീരം ഹോര്‍മോണുകളുടെ ഒരു പ്രവാഹം തന്നെ ഉണ്ടാക്കുന്നു. ഈ ഹോര്‍മോണുകള്‍ ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും രക്തക്കുഴലുകള്‍ ഇടുങ്ങിയതാക്കുകയും ചെയ്തുകൊണ്ട് രക്തസമ്മര്‍ദം താല്‍ക്കാലികമായി വര്‍ധിപ്പിക്കുന്നു. സമ്മര്‍ദം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകുന്നു എന്നതിന് തെളിവുകളൊന്നുമില്ല. എന്നാല്‍ സമ്മര്‍ദം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.

 

 

---- facebook comment plugin here -----

Latest