Connect with us

Kerala

ഞങ്ങള്‍ വലിഞ്ഞു കയറി വന്നവരല്ല, എൽഡിഎഫിൽ പരിഗണന ലഭിക്കുന്നില്ല ; എം വി ശ്രേയാംസ് കുമാര്‍

തങ്ങൾ ഇടത് സ്വഭാവമുള്ള പാര്‍ട്ടിയാണ് നിലവില്‍ മുന്നണി മാറ്റം അജണ്ടയിലില്ലെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി.

Published

|

Last Updated

കോഴിക്കോട് | ആര്‍ജെഡി എല്‍ഡിഎഫിലേക്ക് വലിഞ്ഞു കയറിവന്നവരല്ലെന്നും ഇടതു മുന്നണിയില്‍ അര്‍ഹിച്ച പരിഗണന കിട്ടുന്നില്ലെന്നും ആര്‍ജെഡി നേതാവ് എം പി ശ്രേയാംസ് കുമാര്‍. മുന്നണിയിലെ നാലാമത്തെ കക്ഷിയാണ് ആര്‍ജെഡി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ സിപിഐഎം മാന്യത കാട്ടണമായിരുന്നു. രാജ്യസഭാ സീറ്റ് കാര്യത്തില്‍ ചര്‍ച്ച പോലും ഉണ്ടായില്ല.
2018 ല്‍ രാജ്യസഭാ അംഗത്വവുമായാണ് ഞങ്ങള്‍ മുന്നണിയില്‍ എത്തിയത്. 2019 ല്‍ ഞങ്ങളുടെ സീറ്റ് സിപിഐക്ക് നല്‍കി വിട്ടുവീഴ്ച ചെയ്തു, എന്നാല്‍ പിന്നീട് യാതൊരു പരിഗണനയും കിട്ടിയില്ല. 2024ല്‍ ആ സീറ്റ് തിരികെ നല്‍കാന്‍ സിപിഐ തയ്യാറാകണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ജെഡിഎസിന് നല്‍കുന്ന പരിഗണന പോലും മുന്നണിയില്‍ തങ്ങള്‍ക്ക് നല്‍കുന്നില്ല.
ഒരു തരത്തിലും ബിജെപിയുമായി വിട്ടുവീഴ്ച ചെയ്യാത്ത പാര്‍ട്ടിയാണ് ആര്‍ജെഡി. പ്രവര്‍ത്തകര്‍ നിരാശരാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ആര്‍ജെഡിക്ക് മന്ത്രിപദവി വേണമെന്നും ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യം ന്യായമാണ് പരിഗണിക്കണം. എല്‍ഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതല്ല. മറ്റ് പരിപാടികള്‍ നേരത്തെ നിശ്ചയിച്ചതുകൊണ്ട് പോകാന്‍ കഴിയാതിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മുന്നണിയുടെ ഐക്യത്തിന് എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും തങ്ങൾ ഇടത് സ്വഭാവമുള്ള പാര്‍ട്ടിയാണ് നിലവില്‍ മുന്നണി മാറ്റം അജണ്ടയിലില്ലെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി.

 

Latest