National
വാര്‍ത്തകള്‍ വസ്തുതാപരമാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനം വേണം: ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്
രാംനാഥ് ഗോയങ്ക മാധ്യമ പുരസ്‌കാര വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ന്യൂഡല്‍ഹി| വ്യാജ വാര്‍ത്തകള്‍ സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുമെന്നും ജനാധിപത്യത്തെ തകര്‍ക്കാനുള്ള സാധ്യതയുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. വാര്‍ത്തകള്‍ വസ്തുതാപരമാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാംനാഥ് ഗോയങ്ക മാധ്യമ പുരസ്‌കാര വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിരപരാധികളുടെ അവകാശങ്ങള്‍ ലംഘിക്കാതെ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുക എന്നത് മാധ്യമങ്ങളുടെ ജോലിയാണെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് കൂട്ടിച്ചേര്‍ത്തു.
കോടതിയുമായി ബന്ധപ്പെട്ടുള്ള നിയമ ജേണലിസം കുറച്ച് കാലങ്ങളായി വര്‍ധിച്ചുവരുന്നുണ്ട്. ജഡ്ജിമാരുടെ പ്രസ്താവനകളില്‍ ചിലത് മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതിയെ കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു. ഇത് ജഡ്ജിമാരില്‍ ആശങ്ക ഉളവാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ സ്വതന്ത്രമായി തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.