Connect with us

Kerala

പുനരധിവാസത്തിനു ഉള്‍പ്പെടെ ശാശ്വത ഇടപെടലുകള്‍ വേണം, വയനാട് നടക്കുന്ന രക്ഷാ ദൗത്യത്തില്‍ അഭിമാനമുണ്ട്; പ്രിയങ്ക ഗാന്ധി

ഒരുപാട് ആളുകള്‍ ദുരിതം അനുഭവിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടി എല്ലാവരും മുന്നിട്ടിറങ്ങണം.

Published

|

Last Updated

വയനാട് | വയനാട് മുണ്ടക്കൈ ചൂരല്‍മല എന്നിവിടങ്ങളിലെ  ഉരുള്‍പൊട്ടല്‍ ദുരന്തം ഏറെ വേദനാജനകമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വയനാട് നടക്കുന്ന രക്ഷാ ദൗത്യത്തില്‍ അഭിമാനമുണ്ടെന്നും പ്രിയങ്ക പറഞ്ഞു. മേപ്പാടി വിംസ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

ഒരുപാട് ആളുകള്‍ ദുരിതം അനുഭവിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടി എല്ലാവരും മുന്നിട്ടിറങ്ങണം. പുനരധിവാസത്തിനു ഉള്‍പ്പെടെ ശാശ്വത ഇടപെടലുകള്‍ വേണമെന്നും പ്രിയങ്ക പറഞ്ഞു.

ഇന്നലെ ദുരിതബാധിത മേഖല സന്ദര്‍ശിക്കാന്‍ രാഹുലും പ്രിയങ്കയും തീരുമാനിച്ചിരുന്നു.മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് ഇരുവരും സന്ദര്‍ശനം ഇന്നത്തേക്ക് മാറ്റിയത്.

ഇന്ന് ഉച്ചയോടെയാണ് രാഹുലും പ്രിയങ്കയും ദുരിതബാധിത മേഖലയിലെത്തിയത്.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് മടങ്ങില്ല. ഇരുവരും വയനാട്ടില്‍ തുടരും.

 

Latest