Kerala
പാനൂരിലെ സ്ഫോടനത്തിൽ ആരെയാണ് ടാർഗിറ്റ് ഇട്ടതെന്ന് കണ്ടെത്തണം: കെ സുധാകരന്‍
സ്‌ഫോടനത്തില്‍ ഭരണ കക്ഷിയുടെ ആളാണ് കൊല്ലപ്പെട്ടതെന്നും അതിനാല്‍ കേസ് ഇല്ലാതാക്കാനുള്ള ശ്രമം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ | പാനൂരില്‍ ഉണ്ടായ സ്‌ഫോടനം നിര്‍ഭാഗ്യകരമായി പോയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാനൂരില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
സ്‌ഫോടനത്തില്‍ ഭരണ കക്ഷിയുടെ ആളാണ് കൊല്ലപ്പെട്ടതെന്നും അതിനാല്‍ കേസ് ഇല്ലാതാക്കാനുള്ള ശ്രമം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്‌ഫോടനത്തില്‍ ആരെയാണ് ടാര്‍ഗിറ്റ് ഇട്ടതെന്ന് കണ്ടെത്തണമെന്നും വിഷയം ഗൗരവമായി പോലീസ് അന്വേഷിക്കണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----