ssf malappuram west
നമ്മൾ ഇന്ത്യൻ ജനത: എസ് എസ് എഫ് ഗോൾഡൻ എഡിഷൻ ലീഡേഴ്‌സ് സമ്മിറ്റ് നാളെ
12 ഡിവിഷനുകളിലെ സെക്രട്ടറിയേറ്റ് അംഗങ്ങൾ ആണ് പ്രതിനിധികൾ.
മൂന്നിയൂർ | നമ്മൾ ഇന്ത്യൻ ജനത എന്ന ശീർഷകത്തിൽ ഗോൾഡൻ എഡിഷൻ ലീഡേഴ്‌സ് സമ്മിറ്റ് നാളെ മൂന്നിയൂർ നിബ്രാസിൽ വെച്ച് നടക്കും. 12 ഡിവിഷനുകളിലെ സെക്രട്ടറിയേറ്റ് അംഗങ്ങൾ ആണ് പ്രതിനിധികൾ. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹഫീള് അഹ്സനി അധ്യക്ഷത വഹിക്കും.
എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജാബിർ നെരോത്ത്, രിസാല മാനേജിംഗ് എഡിറ്റർ എസ് ശറഫുദ്ദീൻ, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സ്വാദിഖ് തെന്നല, സിറാജുദ്ദീൻ താനൂർ, ജഅ്ഫർ ശാമിൽ ഇർഫാനി, അഫ്ളൽ പി ടി, എ അതീഖ് റഹ്മാൻ, കെ എം ഹസൻ ബുഖാരി പങ്കെടുക്കും.
---- facebook comment plugin here -----