Connect with us

National

നമ്മൾ ഇന്ത്യൻ ജനത: എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോൺഫറൻസ് നവംബർ 24 മുതൽ 26 വരെ മുംബൈയിൽ

ഭാഷ, തൊഴിൽ, സാംസ്‌കാരിക വൈവിധ്യങ്ങൾ, വിദ്യാഭ്യാസം എന്നിങ്ങനെ രാജ്യത്തിന്റെ ബഹുസ്വരത വിളിച്ചോതുന്ന വിവിധ തീമുകളിലാണ് സമ്മേളന വേദികൾ ഒരുങ്ങുന്നത്

Published

|

Last Updated

മുംബൈ | അൻപതു വർഷം പൂർത്തിയാക്കുന്ന എസ് എസ് എഫ് ന്റെ ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുള്ള നാഷണൽ കോൺഫ്രൻസ് നവംബർ 24, 25, 26 തിയ്യതികളിലായി ഏക്താ ഉദ്യാൻ എന്ന് നാമകരണം ചെയ്തിട്ടുള്ള മുംബൈ ഗോവണ്ടി ദേവ്നാർ നഗരിയിൽ വെച്ചു നടക്കും. ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ രണ്ട് വർഷമായി ആചരിക്കുന്ന കാമ്പയിനിനും അതോടെ പരിസമാപ്തിയാകും.

ഏഴ് വേദികളിൽ ആയാണ് സമ്മേളനം നടക്കുന്നത്. ഭാഷ, തൊഴിൽ, സാംസ്‌കാരിക വൈവിധ്യങ്ങൾ, വിദ്യാഭ്യാസം എന്നിങ്ങനെ രാജ്യത്തിന്റെ ബഹുസ്വരത വിളിച്ചോതുന്ന വിവിധ തീമുകളിലാണ് സമ്മേളന വേദികൾ ഒരുങ്ങുന്നത്. ആത്മസംസ്കരണം, നൈപുണി വികസനം, പ്രൊഫഷണൽ എത്തിക്സ്, നോളജ് എക്കണോമി , പീസ് പൊളിറ്റിക്സ്, എജു വളണ്ടിയറിങ്, സോഷ്യൽ ആക്ടിവിസം തുടങ്ങി വിവിധ മേഖലകളിൽ ഗഹനമായ സംവാദങ്ങൾ നടക്കുന്ന പ്രതിനിധി സംഗമത്തോടെയാണ് ദേശീയ സമ്മേളനം ആരംഭിക്കുക. എജുസൈൻ, ബുക്ഫെയർ തുടങ്ങിയവയും സമ്മേളനത്തോടനുബന്ധിച്ച് നടക്കും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സംഘടിപ്പിക്കപ്പെട്ട വിപുലമായ സമ്മേളനങ്ങൾക്കും 25 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച സംവിധാൻ യാത്രക്കും ശേഷമാണ് ദേശീയ സമ്മേളനം നടക്കുന്നത്.

2023 നവംബർ 24 വെള്ളിയാഴ്ച രാവിലെ 9:00ക്ക് ഹാജി അലി ദർഗ്ഗ, മാഹിൻ അലി, ബിസ്മില്ല ഷാ, ബഹാഉദ്ദീൻ ഷാ, അബ്ദുറഹ്മാൻ ഷാ എന്നവരെ സിയാറത്ത് ചെയ്യുന്നതോടെ ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം ഔദ്യോഗികമായി ആരംഭിക്കും. വൈകുന്നേരം 4:00ക്ക് സമ്മേളന നഗരിയിൽ റസാ അക്കാദമി ചെയർമാൻ അൽഹാജ് മുഹമ്മദ് സഈദ് നൂരി പതാക ഉയർത്തൽ കർമ്മം നിർവഹിക്കും. 5 മണിക്ക് ഹിന്ദുസ്ഥാൻ ഉറുദു ഡെയ്‌ലി എഡിറ്റർ സർഫറാസ് അർസു എജ്യുസൈൻ കരിയർ എക്സപ്പോയും പ്രശസ്ത ഉറുദു കവി മെഹ്ബൂബ് ആലം ഗസി ബുക്ഫയറും ഉദ്‌ഘാടനം ചെയ്യും. 6.30ന് ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോൺഫറൻസ് ഒമാൻ അംബാസഡർ ഈസ സലാഹ് അബ്ദുള്ള സലാഹ് അൽ ശിബാനി ഉദ്ഘാടനം ചെയ്യും.

പ്രതിനിധി സമ്മേളനം

2023 നവംബർ 25 രാവിലെ 9 മണിക്ക് പ്രതിനിധി സമ്മേളനം ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 10000 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. മതം, സമൂഹം, നവോത്ഥാനം, ധിഷണ എന്നീ വിഷയങ്ങളിൽ ആദ്യ ദിവസം പഠനങ്ങൾ നടക്കും. ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ.എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, അഫ്റോസ് ഖാദിരി ചിറിയകോട്ട്, മുജ്തബ ശരീഫ് മിസ്ബാഹി, മുഫ്തി ബദ്റെ ആലം മിസ്ബാഹി തുടങ്ങിയവർ നേതൃത്വം നൽകും.

വ്യത്യസ്ത ശരീഅ കാമ്പസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 പ്രത്യേക പ്രതിനിധികളുടെ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി കോൺഫറൻസിൽ പ്രബോധനം , ബഹുസ്വരത , വിദ്യാർത്ഥിത്വം, അഹ് ലുസ്സുന്ന , സൗഹൃദം തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ്ത സെഷനുകൾ നടക്കും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, സുഹൈറുദ്ദീൻ നൂറാനി വെസ്റ്റ് ബംഗാൾ, നൗഷാദ് ആലം മിസ്ബാഹി ഒഡീഷ എന്നിവർ നേതൃത്വം നൽകും.

പ്രൊഫഷണൽ ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായുള്ള കാമ്പസ് സ്റ്റുഡന്റ്‌സ് കോൺഫറൻസിൽ ഇസ്‌ലാം, വിപ്ലവം, ആത്മീയത, സംഘടന , സംഘാടനം, രാഷ്ട്രീയം, നിലപാട് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും.

ഖ്വാജാ സഫർ മദനി ജമ്മുകശ്മീർ, അബ്ദുർ റഹ്മാൻ ബുഖാരി, ഡോ.അബൂബക്കർ, അഫ്‌സൽ റാഷിദ് ഖുതുബി ഹൈദരാബാദ്, സുബൈർ അംജദി അലീഗഡ്, അബ്ദുൽ ഖയ്യൂം അലീഗഡ്, ഡോ. ജുനൈദ് ഡൽഹി, ഡോ. ജാവേദ് മിസ്ബാഹി, ദിൽഷാദ് അഹ്മദ് കശ്മീർ തുടങ്ങിയവർ സംസാരിക്കും. വൈകീട്ട് 7 മണിക്ക് പ്രശസ്ത പൊളിറ്റിക്കൽ ജേർണലിസ്റ്റ് ആദിത്യ മേനോൻ നമ്മൾ ഇന്ത്യൻ ജനത എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ച ധാർമിക വിപ്ലവം, സംസ്കാരം,
ബൗദ്ധിക വിപ്ലവം, ലിബറലിസം, ആക്ടിവിസം, വ്യക്തിത്വ വികാസം, മാനിഫെസ്റ്റോ പഠനം, വിദ്യാഭ്യാസം, ചരിത്രം, ദേശീയ മുന്നേറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സംവാദവും സംഭാഷണവും നടക്കും. സി മുഹമ്മദ് ഫൈസി, അഡ്വ ഇസ്മാഈൽ വഫാ, അബ്ദുല്ല ഖുവൈത്ത്, ശൗകത്ത് നഈമി കശ്മീർ, സുഫ് യാൻ സഖാഫി കർണാടക, ആർ പി ഹുസൈൻ, എം അബ്ദുൽ മജീദ്, മുഹമ്മദ് ശരീഫ് നിസാമി, ശരീഫ് ബാംഗ്ലൂർ, ആബിദ് ലുത്തുഫി നഈമി കൊല്ലം, അബ്ദുർ റഹ്മാൻ ബുഖാരി, ഫഖീഹുൽ ഖമർ സഖാഫി ബീഹാർ, മുഈനുദ്ധീൻ ത്രിപുര എന്നിവർ നേതൃത്വം നൽകും.

എജ്യൂസൈൻ എക്സ്പോ

വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ (വെഫി) കീഴിലാണ് എജ്യൂസൈൻ എക്സ്പോ സംഘടിപ്പിക്കുന്നത്. കരിയർ ലോകത്ത് ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികൾക്ക് പുത്തനുണർവ്വേകുന്ന തരത്തിലാണ് എക്സ്പോ സംവിധാനിച്ചിരിക്കുന്നത്. രാജ്യത്തെ പ്രീമിയർ സ്ഥാപനങ്ങൾ, ടെക്നിക്കൽ വിദ്യാഭ്യാസം, സംരംഭകത്വം, ഭാഷാ പഠനം, മീഡിയ, നിയമപഠനം, മെഡിക്കൽ, എഞ്ചിനീയറിങ്, ഓൺലൈൻ കോഴ്സുകൾ, സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, വിദേശ യൂണിവേഴ്സിറ്റികൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഷോർട്ട് ടേം കോഴ്സുകൾ, അപ്സ്കില്ലിംഗ് തുടങ്ങിയ ഇരുപതത്തിഞ്ചോളം മേഖലകൾ ചർച്ച ചെയ്യുന്ന സ്റ്റാളുകൾ എജുസൈനിൽ സംവിധാനിച്ചിട്ടുണ്ട്.

കരിയർ മേഖലയിൽ പ്രവർത്തിക്കുന്ന 100ലധികം കരിയർ മെൻ്റർമാരുടെ സേവനവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. നൂറിലധികം കരിയർ പ്രൊഫൈലുകളെ കുറിച്ച് അറിയാനുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാവും.

25ലധികം കേന്ദ്ര സർവകലാശാലയേയും 15ലധികം അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളേയും പരിചയപ്പെടുത്തുന്ന എക്സ്പോയിൽ വ്യത്യസ്ത ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളുമായി സംവദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ഉണ്ടായിരിക്കും. ഇതിലൂടെ കൂടുതൽ അവസരങ്ങൾക്കും ആലോചനകൾക്കും വഴിയൊരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരിയർ രംഗത്തെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ സംവദിക്കും.

പുസ്തകലോകം

വായന വിരുന്നൊരുക്കുന്ന പുസ്തകലോകം സമ്മേളന നഗരിയുടെ പ്രധാന ആകർഷണമാണ്. 500 ശീർഷകങ്ങളിലായി അൽ മക്തബതുൽ മദീന, അൽ അറബിയ്യ, ഇസ്ലാമിക് എജുക്കേഷനാൽ ബോർഡ് ഓഫ് ഇന്ത്യ തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങളാണ് ഇവിടെ സജ്ജീകരിക്കുന്നത്. മുപ്പത് ശതമാനം മുതൽ അറുപത് ശതമാനം വരെ കിഴിവിൽ വായനക്കാർക്ക് പുസ്തകം ലഭിക്കും. കുട്ടികൾക്ക് വേണ്ടി ആകർഷണീയമായ നിരക്കിൽ ഇംഗ്ലീഷ്, മലയാള സാഹിത്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ വാങ്ങുന്നവർക്ക് പ്രത്യേക വിലക്കിഴിവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലുടനീളം ഡെലിവറി സൗകര്യവും ലഭ്യമാണ്.

സമാപന പൊതുസമ്മേളനം

സമാപന പൊതുസമ്മേളനം സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരിയുടെ അധ്യക്ഷതയിൽ സെയ്യിദ് അലി അൽ ഹാഷിമി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാന്റ് മുഫ്തി ശൈഖ് അബൂബക്ർ അഹ് മദ്, ആഫീഫുദ്ധീൻ ജീലാനി എന്നവർ മുഖ്യാതിഥിയാകും. സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഫസ്ൽ കോയാമ്മ, അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി, സയ്യിദ് അബ്ദുറഹ്മാൻ ബാഖവി അഹ്‌സനി, സയ്യിദ് മുഈൻ മിയ ജീലാനി, അല്ലാമ ഹുസ്സൈൻ ശ ജീലാനി, മെഹ്ദി മിയ സാഹബ്, മന്നാൻ മിയ സാഹബ്, മുഫ്തി ബദ്‌റുൽ ആലം, സയ്യിദ് മുഹമ്മദ് അഷ്റഫ് അശ്രഫി, മുഫ്തി മുഹമ്മദ്, മുഫ്തി യഹ്‌യ റാസ, മുഫ്തി മുജ്തബ ശരീഫ്, ഡോ. അബ്ദുൽ ഹകീം അസ്ഹരി, ഡോ.മുഹമ്മദ് ഫാറൂഖ് നഈമി, നൗഷാദ് ആലം മിസ്ബഹി ഒഡീഷ, ഇബ്രാഹീം മദനി തുടങ്ങിയവർ സംബന്ധിക്കും. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി 5 ലക്ഷം ആളുകൾ പൊതുസമ്മേളനത്തിൽ സംബന്ധിക്കും.

Latest