Kerala
ആലപ്പുഴ കുമാരപുരത്ത് ക്രിമിനല്‍ കേസ് പ്രതിയുടെ വീട്ടില്‍ നിന്ന് ആയുധശേഖരം കണ്ടെത്തി
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കിഷോര്‍

ആലപ്പുഴ| ആലപ്പുഴ കുമാരപുരത്ത് ക്രിമിനല്‍ കേസ് പ്രതിയുടെ വീട്ടില്‍ നിന്ന് ആയുധശേഖരം കണ്ടെത്തി. കായല്‍ വാരത്തു വീട് പൊത്തപ്പള്ളി വടക്കു കിഷോറിന്റെ വീട്ടില്‍ നിന്നാണ് ആയുധ ശേഖരം കണ്ടെത്തിയത്. ഒരു വിദേശ നിര്‍മിത പിസ്റ്റള്‍, 53 വെടി ഉണ്ടകള്‍, രണ്ട് വാള്‍, ഒരു മഴു, സ്റ്റീല്‍ പൈപ്പ് എന്നിവയാണ് കണ്ടെത്തിയത്.
2015ല്‍ കാണാതായ രാകേഷ് തിരോധാനവുമായി ബന്ധപ്പെട്ടുള്ള പോലീസ് പരിശോധനയിലാണ് കിഷോറിന്റെ വീട്ടില്‍ നിന്ന് ആയുധ ശേഖരം കണ്ടെത്തിയത്.
---- facebook comment plugin here -----