Kerala
കാലാവസ്ഥ അനുകൂലം; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഉടന്‍ പുനരാരംഭിക്കും
തിരച്ചിലിനുള്ള ഡ്രഡ്ജര്‍ അടങ്ങിയ ടഗ് ബോട്ട് ഇന്ന് വൈകിട്ട് ഗോവന്‍ തീരത്തു നിന്ന് പുറപ്പെടും. ചൊവ്വാഴ്ച കാര്‍വാര്‍ തുറമുഖത്ത് എത്തും.
ബെംഗളൂരു | കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഉടന്‍ പുനരാരംഭിക്കും. കാലാവസ്ഥ അനുകൂലമായി വരുന്ന സാഹചര്യത്തിലാണിത്. തിരച്ചിലിനുള്ള ഡ്രഡ്ജര്‍ അടങ്ങിയ ടഗ് ബോട്ട് ഇന്ന് വൈകിട്ട് ഗോവന്‍ തീരത്തു നിന്ന് പുറപ്പെടും. ചൊവ്വാഴ്ച കാര്‍വാര്‍ തുറമുഖത്ത് എത്തും.
ചൊവ്വാഴ്ച കാര്‍വാറില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ യോഗം ചേരുമെന്നും റിപോര്‍ട്ടുണ്ട്. ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയ, എസ് പി. എം നാരായണ, സ്ഥലം എം എല്‍ എ. സതീഷ് സെയില്‍, ഡ്രഡ്ജര്‍ കമ്പനി അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
തിരച്ചിലിന് നാവികസേനയുടെയും ഈശ്വര്‍ മല്‍പെ അടക്കമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും കൂടുതല്‍ സഹായം തേടുന്നത് സംബന്ധിച്ച കാര്യത്തില്‍ യോഗത്തില്‍ തീരുമാനമാകുമെന്നാണ് സൂചന. ബുധനാഴ്ച തിരച്ചില്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.