National
ജോഷിമഠില്‍ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്
ഈ മാസം 20 മുതല്‍ 27 വരെ മഞ്ഞുവീഴ്ചയ്ക്കും കനത്ത മഴയ്ക്കും സാധ്യതയുണ്ട്
ജോഷിമഠ്| ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ആശങ്ക പടര്‍ത്തി കാലാവസ്ഥാ മുന്നറിയിപ്പ്. ഈ മാസം 20 മുതല്‍ 27 വരെ മഞ്ഞുവീഴ്ചയ്ക്കും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഹിമാലയന്‍ മലനിരകളിലെ ചമോലി ജില്ലയിലെ ഓലിയില്‍ ആറടി വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കി. ഈ മാസം 24 വരെയാണ് ജോഷിമഠില്‍ മഴ പ്രവചിക്കുന്നത്. നാളെ മുതല്‍ ജോഷിമഠ്, ചമോലി, പിത്തോരഗഡ് എന്നിവിടങ്ങളില്‍ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകും. മഴ മുന്നറിയിപ്പുള്ളതിനാല്‍ ജോഷിമഠില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിദഗ്ധര്‍ അറിയിച്ചു.
നിലവില്‍ ജോഷിമഠിലെ നൂറുകണക്കിന് ആളുകള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ് പാര്‍ക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകും. വ്യാഴാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലും മഴയും മഞ്ഞുവീഴ്ചയും തുടരും.