Connect with us

Kerala

വാരാന്ത്യ തിരക്ക്: നാല് ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു

പിഎസ്‌സി പരീക്ഷ ഉദ്യോഗാർത്ഥികൾക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും.

Published

|

Last Updated

തിരുവനന്തപുരം | വാരാന്ത്യ തിരക്ക് കണക്കിലെടുത്ത് മംഗലാപുരം – തിരുവനന്തപുരം റൂട്ടിലെ നാല് ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു. ഓരോ ജനറൽ കോച്ചാണ് അധികമായി അനുവദിച്ചത്.

16605, 16606 മംഗലാപുരം തിരുവനന്തപുരം ഏറനാട് എക്സ്പ്രസ്, 16649, 16650 മംഗലാപുരം കന്യാകുമാരി പരശുറാം എക്സ്പ്രസ്, 16629, 16630 മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് ആണ് ഓരോ ജനറൽ കോച്ച് അധികമായി അനുവദിച്ചത്. കൂടാതെ 12075 12076 തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലും ഒരു സെക്കൻഡ് സിറ്റിംഗ് കോച്ച് അധികം അനുവദിച്ചിട്ടുണ്ട്.

പിഎസ്‌സി പരീക്ഷ ഉദ്യോഗാർത്ഥികൾക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും.

---- facebook comment plugin here -----

Latest