Career Education
വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി വെഫി എക്‌സലന്‍സി ദി എക്‌സ്പീരിയന്‍സ്
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജി എച്ച് എസ് എസ് കണ്ണൂരില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു.
എക്‌സലന്‍സി ദി എക്‌സ്പീരിയന്‍സ് പതിനാറാമത് എഡിഷന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കുന്നു.
കണ്ണൂര്‍ | വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (WEFI) എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച എക്‌സലന്‍സിയുടെ പതിനാറാമത് എഡിഷന്‍ വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജി എച്ച് എസ് എസ് കണ്ണൂരില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സെഷനില്‍ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബൂബക്കര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ കെ പി മുഹമ്മദ് അനസ്, സൈഫുദ്ദീന്‍, മുനവ്വിര്‍ അമാനി പ്രസംഗിച്ചു. എക്‌സലന്‍സിയുടെ ഭാഗമായുള്ള എക്‌സാം ടാക്ലിംഗ് സെഷന് കെ പി അബ്ദുറഹ്മാന്‍, മുഹമ്മദ് മുനവ്വര്‍ നേതൃത്വം നല്‍കി. സംസ്ഥാനത്തുടനീളം ആയിരം കേന്ദ്രങ്ങളിലായി നടന്ന എക്‌സലന്‍സിയില്‍ ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
എക്‌സാം ടാക്‌ളിംഗ് സെഷന്‍, സബ്ജക്ട് എക്‌സ്‌പോ, ക്വിസ് കോമ്പറ്റീഷന്‍, സബ്ജക്ട് എക്‌സ്പ്പര്‍ട്ടുകളുമായുള്ള ഡിസ്‌കഷനുകള്‍, വിവിധ വിഷയങ്ങളിലായുള്ള പരീക്ഷകള്‍ എന്നിവ നടന്നു. പരീക്ഷാഫലം ഫെബ്രുവരി 20ന് വെഫി ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴി പ്രഖ്യാപിക്കും.