Kerala
ക്ഷേമനിധി പെന്‍ഷന്‍; രണ്ട് ഗഡുക്കള്‍ വെള്ളിയാഴ്ച മുതല്‍
ജനുവരിയിലെ പെന്‍ഷനും കുടിശ്ശിക ഗഡുക്കളില്‍ ഒന്നും ഉൾപ്പെടെ 3,200 രൂപ വീതം ലഭിക്കും
തിരുവനന്തപുരം | സാമൂഹിക സുരക്ഷാ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ട് ഗഡുക്കള്‍ വെള്ളിയാഴ്ച മുതല്‍ വിതരണം ചെയ്യും. ഇതിനായി 1,604 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
62 ലക്ഷത്തോളം പേര്‍ക്ക് രണ്ട് മാസത്തെ തുക 3,200 രൂപ വീതം ലഭിക്കും. 26.62 ലക്ഷം പേര്‍ക്ക് ബേങ്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ ബേങ്കുകള്‍ വഴി വീട്ടിലെത്തിച്ചും പെന്‍ഷന്‍ നല്‍കും. ജനുവരിയിലെ പെന്‍ഷനും കുടിശ്ശിക ഗഡുക്കളില്‍ ഒന്നുമാണ് ഇപ്പോള്‍ അനുവദിച്ചത്.
കുടിശ്ശികയായ ക്ഷേമ പെന്‍ഷന്‍ ഈ സാമ്പത്തിക വര്‍ഷവും അടുത്ത സാമ്പത്തിക വര്‍ഷവുമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ഗഡു ഓണത്തിന് നല്‍കിയിരുന്നു. രണ്ടാം ഗഡുവാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.