Kerala
രണ്ട് ഗഡു ക്ഷേമപെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍
62 ലക്ഷത്തിലേറെപേര്‍ക്ക് 3200 രൂപവീതമാണ് ലഭിക്കുക

തിരുവനന്തപുരം | സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍ തുടങ്ങും. രണ്ടു ഗഡു പെന്‍ഷന്‍ ആണ് ലഭ്യമാകുക. 62 ലക്ഷത്തിലേറെപേര്‍ക്ക് 3200 രൂപവീതമാണ് ലഭിക്കുക.
ഇതിന് 1604 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 26.62 ലക്ഷംപേരുടെ ബേങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബേങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും. ജനുവരിയിലെ പെന്‍ഷനും ഒപ്പം ഒരു ഗഡു കുടിശ്ശികയുമാണിത്
---- facebook comment plugin here -----