Kerala
ക്ഷേമ പെന്‍ഷന്‍: സര്‍ക്കാരിനു മുന്നില്‍ പരാതി പ്രളയം
തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിംഗ് സൊസൈറ്റിയുടെ പരിശോധന നടത്താന്‍ തീരുമാനം.
തിരുവനന്തപുരം | ക്ഷേമ പെന്‍ഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി പ്രളയം. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്നുവെന്ന നിരവധി പരാതികളാണ് സര്‍ക്കാരിന് ലഭിക്കുന്നത്.
കത്തുകളായും ഇ മെയിലായും ലഭിച്ച പരാതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറി.
തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിംഗ് സൊസൈറ്റിയുടെ പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ക്ഷേമ പെന്‍ഷന്‍ മാനദണ്ഡങ്ങളിലും പുനരാലോചന നടത്തും.
---- facebook comment plugin here -----