Connect with us

Kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; പൊതുഭരണ വകുപ്പിലെ ആറ് പേര്‍ക്കെതിരെ കൂടി നടപടിക്ക് നിര്‍ദ്ദേശം

ആറ് പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ പിരിച്ചു വിടണമെന്ന് പൊതുഭരണ അഡി. സെക്രട്ടറി

Published

|

Last Updated

തിരുവനന്തപുരം |  ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം. പൊതുഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാനാണ നിര്‍ദ്ദേശം. ആറ് പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ പിരിച്ചു വിടണമെന്ന് പൊതുഭരണ അഡി. സെക്രട്ടറി നിര്‍ദ്ദേശിച്ചു. അനധികൃതമായി വാങ്ങിയ പെന്‍ഷന്‍ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും പൊതുഭരണ അഡി. സെക്രട്ടറി സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.

പെന്‍ഷന്‍ തട്ടിപ്പില്‍ മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനധികൃതമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്നാണ് ധനവകുപ്പ് കണ്ടെത്തല്‍ . ഇവരുടെ പേരുവിവരങ്ങള്‍ ധനവകുപ്പ് ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ആദ്യ നടപടിയായാണ് മണ്ണ് സംരക്ഷണവകുപ്പിലെ ജീവനക്കാരുടെ സസ്‌പെന്‍ഷന്‍. അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും ഉത്തരവുണ്ട്. കൃഷിമന്ത്രിയുടെ നിര്‍ദ്ദേശത്തിലാണ് നടപടി. സര്‍വ്വീസിലിരിക്കെ പെന്‍ഷന്‍ കൈപ്പറ്റിയവര്‍ ഏറ്റവും കൂടുതലുള്ളതും ഉന്നത ഉദ്യോഗസ്ഥരുള്ളതും പൊതുവിദ്യാഭ്യാസവകുപ്പിലും കോളേജ് എഡുക്കേഷന്‍ വകുപ്പിലും ആരോഗ്യവകുപ്പിലുമാണ്.

 

---- facebook comment plugin here -----

Latest