Connect with us

Kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; ഒന്‍പത് വനംവകുപ്പ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതായി കണ്ടെത്തിയതോടെയാണ് അവരെ സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിടുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി. വനം വകുപ്പ് ജീവനക്കാരായ ഒന്‍പത് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതു. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതായി കണ്ടെത്തിയതോടെയാണ് അവരെ സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിടുകയായിരുന്നു

ഒരു എല്‍ഡി ടൈപിസ്റ്റ്, വാച്ചര്‍, ഏഴ് പാര്‍ട്ട ടൈം സ്വീപര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയ 29 ജീവനക്കാരെ കൃഷി വകുപ്പ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൃഷി റവന്യു, മൃഗസംരക്ഷണ വകുപ്പുകള്‍ക്ക് എന്നിവര്‍ക്ക് തൊട്ട് പിന്നാലെയാണ് വനം വകുപ്പും നടപടി സ്വീകരിച്ചിരിക്കുന്നത്. 1458 സര്‍ക്കാര്‍ ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയതെന്നാണ് ധനവകുപ്പ് റിപ്പോര്‍ട്ട്.