From the print
ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു അടുത്ത ആഴ്ച മുതല്‍
62 ലക്ഷത്തോളം പേര്‍ക്കാണ് 1,600 രൂപ വീതം ലഭിക്കുന്നത്.

തിരുവനന്തപുരം | സംസ്ഥാനത്ത് സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ കൂടി അനുവദിച്ചു. ഇതിനായി 812 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1,600 രൂപ വീതം ലഭിക്കുന്നത്.
അടുത്ത ആഴ്ച ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബേങ്ക് അക്കൗണ്ടില്‍ തുകയെത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബേങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.
ഈ മാസത്തെ പെന്‍ഷനാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. മൂന്ന് മാസത്തെ കുടിശ്ശികയാണ് ബാക്കിയുള്ളത്. അത് അടുത്ത സാമ്പത്തിക വര്‍ഷം നല്‍കും.
---- facebook comment plugin here -----